Online Loan Fraud:ലോൺ ശരിയാക്കി നൽകാമെന്നും പറഞ്ഞ് അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

Bank Loan Frud Case:  അറുപതോളം ആളുകളില്‍ നിന്നായി അരക്കോടിയിലേറെ രൂപ ഇയാള്‍ തട്ടിയെടുത്തതായിട്ടാണ് പോലീസ് പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 27, 2023, 08:08 AM IST
  • ലോൺ ശരിയാക്കി നൽകാമെന്നും പറഞ്ഞ് അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ
  • തൃശൂര്‍ ചിറക്കല്‍ സ്വദേശി ഗുലാന്‍ എന്നറിയപ്പെടുന്ന കാര്‍ത്തിക് ആണ് അറസ്റ്റിലായത്
  • തൃശൂര്‍ സിറ്റി ഷാഡോ പോലീസും ചാവക്കാട് പോലീസും സംയുക്തമായി ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്
Online Loan Fraud:ലോൺ ശരിയാക്കി നൽകാമെന്നും പറഞ്ഞ്  അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

തൃശൂര്‍: സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ നിന്നും വ്യക്തിഗത വായ്പ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. തൃശൂര്‍ ചിറക്കല്‍ സ്വദേശി ഗുലാന്‍ എന്നറിയപ്പെടുന്ന കാര്‍ത്തിക് ആണ് അറസ്റ്റിലായത്. തൃശൂര്‍ സിറ്റി ഷാഡോ പോലീസും ചാവക്കാട് പോലീസും സംയുക്തമായി ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

Also Read: ഹോട്ടൽ ലെ ഹയാത്തിൽ നിന്നും ഭക്ഷണം കഴിച്ച 6 പേർക്ക് കൂടി ആരോഗ്യപ്രശ്നങ്ങൾ!

അറുപതോളം ആളുകളില്‍ നിന്നായി അരക്കോടിയിലേറെ രൂപ ഇയാള്‍ തട്ടിയെടുത്തതായിട്ടാണ് പോലീസ് പറയുന്നത്. ചാവക്കാട് മണത്തല സ്വദേശിയ്ക്ക് വ്യക്തിഗത ലോണ്‍ ശരിയാക്കി നല്‍കാമെന്നും പറഞ്ഞ് ഫോണില്‍ വിളിച്ച് പരിചയപ്പെടുകയും ശേഷം  ഫോണിലേക്ക് വന്ന ഒടിപി മനസിലാക്കി 75,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾക്ക് പിടിവീഴുന്നത്.  ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി പരാതികളാണ്  നിലവിലുള്ളത്. സ്വകാര്യ ബാങ്കുകളിലെ ജീവനക്കാരനാണ് എന്ന് പറഞ്ഞാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലെത്തി പലിശയില്ലാതെ വ്യക്തിഗത ലോണുകള്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് അറിയിച്ചു. 

Also Read: Leptospirosis: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഇയാൾ ആളുകളോട് ലോണിനെ കുറിച്ച് സംസാരിക്കുകയും അവരുടെ കൈയില്‍ നിന്ന് പേപ്പറുകള്‍ ഒപ്പിട്ട് വാങ്ങി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കരസ്ഥമാക്കും. ശേഷം ഫോണില്‍ വിളിച്ച് ഇത്ര രൂപ ലോണ്‍ പാസായിട്ടുണ്ടെന്നും ഫോണിലേക്ക് ഒരു ഒടിപി വന്നിട്ടുണ്ടെന്നും അത് പറഞ്ഞു തരാനും ആവശ്യപ്പെടും. ഇങ്ങനെ ഒടിപി മനസിലാക്കിയ ശേഷം എത്ര രൂപയാണ് ലോണ്‍ പാസായതെന്നറിയിക്കുകയും 15 ദിവസത്തിനകം പാസായ ലോണ്‍ തുക ലഭിക്കുമെന്നും പറഞ്ഞുകൊണ്ട് വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കും. 

Also Read: ലക്ഷ്മി കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ, ലഭിക്കും ആധാര സമ്പത്ത്!

പറഞ്ഞ ദിവസത്തിനുശേഷവും ലോണ്‍ തുക ബാങ്ക് അക്കൗണ്ടില്‍ വരാത്തതിനെ തുടര്‍ന്ന് പണം നഷ്ടമായവര്‍ കാര്‍ത്തികിനെ ഫോണില്‍ വിളിച്ചാല്‍ അവരോട് തട്ടിക്കയറുകയും ലോണ്‍ എടുത്തത് നിങ്ങളാണെന്നും തുകയുടെ തിരിച്ചടവ് സ്വയം നടത്തണമെന്നും പറയുകയും ഇനി ഫോണില്‍ വിളിച്ച് ശല്യം ചെയ്താല്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുമെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നതെന്ന് പോലീസ് അറിയിച്ചു.   ഒടുവിൽ ആളുകൾക്ക് ഈ തട്ടിപ്പിന്റെ കാര്യം മനസിലായത് പിന്നീട് ലോണ്‍ കൊടുത്ത ബാങ്കിന്റെ ആളുകള്‍ തിരിച്ചടവിനായി വീട്ടിലെത്തുകയും നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്പോഴാണ്. ഇത്തരത്തില്‍ നിരവധി ആളുകളാണ് ഇയാളുടെ തട്ടിപ്പിനിരയായത്.  

ഇതിന് പുറമെ പലിശയില്ലാതെ വ്യക്തിഗത ലോണുകള്‍ക്കായി സമീപിക്കുന്ന ആളുകളുടെ വിവരങ്ങള്‍ ഉപയോഗിച്ച് മൊബൈല്‍ ഷോപ്പുകളിലും ഇയാൾ തട്ടിപ്പ് നടത്തിയതായും റിപ്പോർട്ടുണ്ട്. മൊബൈല്‍ ഷോപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കുകളുടെ പലിശയില്ലാത്ത സ്‌കീമില്‍ വിലപ്പിടിപ്പുള്ള മൊബൈല്‍ ഫോണ്‍ വാങ്ങും. പിന്നീട് ഈ മൊബൈല്‍ ഫോണുകള്‍ ആ കടയില്‍ തന്നെയുള്ള ജീവനക്കാരുടെ സഹായത്തോടെ വില്‍പ്പന നടത്തും. വിറ്റ് കിട്ടുന്ന പണത്തില്‍ നിന്നും മൊബൈല്‍ കടയിലെ ജീവനക്കാര്‍ക്കും ലോണ്‍ നല്‍കിയ ബാങ്കിലെ ജീവനക്കാര്‍ക്കും കമ്മീഷന്‍ നല്‍കും. സംസ്ഥാനത്തെ വിവിധ വലിയ മൊബൈല്‍ കടകളിലെയും വിവിധ സ്വകാര്യ ബാങ്കുകളിലെ ജീവനക്കാരെയും മറയാക്കിയാണ് ഇയാള്‍ ഇത്തരമൊരു തട്ടിപ്പു നടത്തിയിരുന്നത്. മൊബൈല്‍ കടകളിലെയും സ്വകാര്യ ബാങ്കുകളിലെയും ജീവനക്കാർ വില്‍പ്പനയുടെ ടാര്‍ഗറ്റും ലോണ്‍ ടാര്‍ഗറ്റും തികയ്ക്കുന്നതിന് വേണ്ടിയാണ് ഇയാളുടെ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നത്.  അറസ്റ്റിലായ പ്രതിക്കെതിരെ ചാവക്കാട്, ഇരിങ്ങാലക്കുട എന്നീ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുരുവായൂര്‍ എസിപി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News