Alappuzha: യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; സഹോദരിയുടെ ഭർത്താവ് ഒളിവിൽ

സംഭവത്തെ തുടർന്ന് സഹോദരിയുടെ ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടിൽ രതീഷിനെ കാണാതായി

Written by - Zee Malayalam News Desk | Last Updated : Jul 24, 2021, 03:13 PM IST
  • ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽകാലിക നഴ്സാണ് ഹരികൃഷ്ണ
  • സഹോദരിയ്ക്ക് ഇന്നലെ രാത്രി ജോലിയുണ്ടായതിനാൽ കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തി എന്നാണ് പ്രാഥമിക വിവരം
  • യുവതിയെ കൊലപ്പെടുത്തിയതായാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം
  • സംഭവത്തിൽ പട്ടണക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Alappuzha: യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; സഹോദരിയുടെ ഭർത്താവ് ഒളിവിൽ

ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളിയിൽ യുവതിയെ സഹോദരീ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ (Death) കണ്ടെത്തി. കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ (25) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് സഹോദരിയുടെ ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടിൽ രതീഷിനെ കാണാതായി (Missing).

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽകാലിക നഴ്സാണ് ഹരികൃഷ്ണ. എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്സായ സഹോദരിയ്ക്ക് ഇന്നലെ രാത്രി ജോലിയുണ്ടായതിനാൽ കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തി എന്നാണ് പ്രാഥമിക വിവരം. യുവതിയെ കൊലപ്പെടുത്തിയതായാണ് പൊലീസിന്റെ (Police) പ്രാഥമിക നി​ഗമനം.

ALSO READ: Anannyah Kumari Partner: അനനന്യയുടെ പങ്കാളി ആത്മഹത്യ ചെയ്ത നിലയിൽ

ഹരികൃഷ്ണയേയും രതീഷിനെയും ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഹരികൃഷ്ണയുടെ വീട്ടുകാരും പോലീസും നടത്തിയ അന്വഷത്തിലാണ് മൃതദേഹം കണ്ടത്തിയത്. രതീഷിനെ വീട്ടിൽനിന്ന് കാണാതായതിലും ദുരൂഹതയുണ്ട്. സംഭവത്തിൽ പട്ടണക്കാട് പോലീസ് കേസെടുത്ത് അന്വേഷണം (Investigation) ആരംഭിച്ചു. രതീഷിനായി അന്വേഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News