Crime News: ആറ്റിങ്ങലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Crime News: ആഡംബര വാഹനങ്ങളിൽ കറങ്ങി നടന്ന് പെൺകുട്ടികളെ വലയിലാക്കുന്ന ഇയാൾ ആറ്റിങ്ങൽ വീരളം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി അമ്മയേയും മകളേയും അക്രമിച്ച കേസിലും, ആറ്റിങ്ങൽ പാലസ് റോഡിൽ താമസിക്കുന്ന പെൺകുട്ടിയെ ശല്യപെടുത്തിയ കേസിലും പ്രതിയാണ്.

Written by - Zee Malayalam News Desk | Last Updated : Feb 17, 2023, 11:16 PM IST
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
  • കീഴാറ്റിങ്ങൽ വയക്ക വിളവീട്ടിൽ അനന്തുവിനയാണ് പോലീസ് അറസ്റ്റ് ചെയ്തത്
  • പരാതിയെ തുടർന്ന് ആറ്റിങ്ങൽ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു
Crime News: ആറ്റിങ്ങലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കീഴാറ്റിങ്ങൽ വയക്ക വിളവീട്ടിൽ അനന്തുവിനയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്കൂൾ വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയും മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പരാതിയെ തുടർന്ന് ആറ്റിങ്ങൽ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Also Read: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ആകാശ് തില്ലങ്കേരിയുടെ കൂട്ടാളികൾ പിടിയിൽ

ആഡംബര വാഹനങ്ങളിൽ കറങ്ങി നടന്ന് പെൺകുട്ടികളെ വലയിലാക്കുന്ന ഇയാൾ ആറ്റിങ്ങൽ വീരളം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി അമ്മയേയും മകളേയും അക്രമിച്ച കേസിലും, ആറ്റിങ്ങൽ പാലസ് റോഡിൽ താമസിക്കുന്ന പെൺകുട്ടിയെ ശല്യപെടുത്തിയ കേസിലും പ്രതിയാണ്. അറസ്റ്റു ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.  

Also Read: മുതലയുടെ വായിൽ നിന്നും ഇരയെ അടിച്ചോണ്ടു പോകുന്ന പൂച്ച..! വീഡിയോ കണ്ടാൽ ഞെട്ടും 

75കാരിയായ അമ്മയെ രാത്രി വീട്ടില്‍ നിന്ന് ഇറക്കി വിട്ട് മകനും മരുമകളും; തുണയായി പൊലീസെത്തി

75കാരിയായ അമ്മയെ രാത്രി വീട്ടില്‍ നിന്ന് ഇറക്കി വിട്ട് മകനും മരുമകളും. നഗരത്തില്‍ അലഞ്ഞ് നടന്ന വയോധികക്ക് തുണയായി കുറ്റിപ്പുറം പൊലീസെത്തി. വ്യാഴാഴ്ച രാത്രിയാണ് പൊലീസ് ഇടപെടലില്‍ വയോധിക വീടണഞ്ഞത്. കുറ്റിപ്പുറം ടൗണില്‍ അലഞ്ഞ് നടക്കുകയായിരുന്നു 75കാരിയായ വയോധികക്കാണ് കുറ്റിപ്പുറം പോലീസ് എസ്.ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തുണയായത്. വ്യാഴാഴ്ച രാത്രി വയോധിക ടൗണില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News