യൂടൂബിൽ നോക്കി പഠിച്ച് കൊലപാതകം: യുവതി അറസ്റ്റിൽ,തിരഞ്ഞത് 30-ൽ അധികം സൈറ്റുകൾ

മരിച്ച 10 വയസ്സുകാരന്റെ അമ്മയെ കൂടി പോലീസ് ചോദ്യം ചെയ്തു. എന്നാൽ കുട്ടി മരിച്ച വിഷമത്തിലായിരുന്നു അപ്പോൾ ആ സ്ത്രീ.

Written by - Zee Malayalam News Desk | Last Updated : Mar 7, 2021, 12:43 PM IST
  • സെർച്ച് ഹിസ്റ്ററികളിൽ എല്ലാം കൊലപാതകവുമായി ബന്ധപ്പെട്ട ചാനലുകളാണ് അവർ കണ്ടിരുന്നതെന്ന് മനസ്സിലായത്
  • യുവതിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ
  • ഇവരെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡ‍ിയിലെടുത്തിട്ടുണ്ട്.
യൂടൂബിൽ നോക്കി പഠിച്ച് കൊലപാതകം: യുവതി അറസ്റ്റിൽ,തിരഞ്ഞത് 30-ൽ അധികം സൈറ്റുകൾ

ന്യൂഡൽഹി: ഫെബ്രുവരി 21-ന് ഫരീദബാദിൽ ഒരു കുട്ടിയുടെ മരണം അന്വേഷിച്ച് തുടങ്ങിയ പോലീസ് (Police) ഉദ്യോ​ഗസ്ഥർക്ക് ചില അസ്വാഭാവികതകൾ തോന്നിയിരുന്നു. ഇതിന്റെ ഭാ​ഗമായി മരിച്ച 10 വയസ്സുകാരന്റെ അമ്മയെ കൂടി പോലീസ് ചോദ്യം ചെയ്തു. എന്നാൽ കാര്യമായ തെളിവുകളൊന്നും കിട്ടിയില്ല. കുട്ടി മരിച്ച വിഷമത്തിലായിരുന്നു അപ്പോൾ ആ സ്ത്രീ.

എങ്കിലും വിഷയം അങ്ങിനെ വിടാൻ ആരും ഒരുക്കമായിരുന്നില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ (Postmortom) കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കൂടി വ്യക്തമായതോടെ പോലീസ് അന്വേഷണത്തിന്റെ ​ഗതി തന്നെ മാറ്റി നോക്കി.യുവതിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. തിരിച്ചും മറിച്ചുമുള്ള ചോദ്യം ചെയ്യലിൽ എന്തൊക്കെയോ അസ്വഭാവികത പോലീസിന് തന്നെ തോന്നി. ഇതിനിടയിലാണ് അന്വേഷണ ഉദ്യോ​ഗസ്ഥരിൽ ഒരാൾ സ്ത്രീയുടെ ഫോൺ പരിശോധിച്ചത്.

Also readMurder ​in Mumbai: കാമുകൻറെ സഹായത്തോടെ വാടകക്കൊലയാളിയെ കൊണ്ട് ഭർത്താവിനെ കൊലപ്പെടുത്തി പൊലീസുകാരി

കാര്യമായി ഒന്നും കണ്ടെത്താനായില്ലെങ്കിലും യൂ ടൂബിൽ (Youtube) വെറുതേ നോക്കിയപ്പോഴാണ് സെർച്ച് ഹിസ്റ്ററികളിൽ എല്ലാം കൊലപാതകവുമായി ബന്ധപ്പെട്ട ചാനലുകളാണ് അവർ കണ്ടിരുന്നതെന്ന് മനസ്സിലായത്.  ഒപ്പം തന്നെ ഇങ്ങനെ സെർച്ചിൽ എഴുതിയിരുന്നു ''ഷാൾ ഉപയോഗിച്ച് എങ്ങിനെ കൊല നടത്താം''
തുടർന്ന് വീണ്ടും ചോദ്യം ചെയ്തതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാൽ യുവതിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇവരെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡ‍ിയിലെടുത്തിട്ടുണ്ട്.

ALSO READ Hyderabad ൽ പ്രണയഭ്യർഥന നിരസച്ചിതിനെ Software Engineer റെ Flat ൽ കയറി കുത്തി

രണ്ട് ദിവസം മുൻപാണ് നാട്ടിലെ മതപരമായ ചടങ്ങുകൾക്ക് ഭർത്താവ് വിടാത്തതിൽ പ്രതിഷേധിച്ച് രണ്ട് കുട്ടികളെയും കൊലപ്പെടുത്തി ഡൽഹിയിൽ (Delhi) യുവതി ആത്മഹത്യ ചെയ്തത്. ഇവർക്കും മാനസിക രോ​ഗമാണെന്നാണ് പോലീസ് പറയുന്നത്. ഡൽഹി ശകുർപൂർ ഏരിയയിലായിരുന്നു സംഭവം. ബീഹാർ സ്വദേശിയായ സ്ത്രീയും കുട്ടികളുമാണ് മരിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News