ഹോൺ മുഴക്കിയെന്നാരോപിച്ച് യുവാവിനെ മർദ്ദിച്ച സംഭവം; പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു

ഇരുവരെയും ഇന്നലെ രാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 13, 2022, 02:29 PM IST
  • കൃഷി വകുപ്പിലെ ജീവനക്കാരനായ നെയ്യാറ്റിൻകര ശിവപ്രസാദത്തിൽ പ്രദീപിനാണ് മർദ്ദനമേറ്റത്.
  • സംഭവത്തിൽ അഷ്കർ, സഹോദരൻ അനീഷ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
  • ഇരുവരെയും ഇന്നലെ രാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
  • മർദ്ദനമേറ്റ പ്രദീപ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കരമന പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
ഹോൺ മുഴക്കിയെന്നാരോപിച്ച് യുവാവിനെ മർദ്ദിച്ച സംഭവം; പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു

 ട്രാഫിക് സിഗ്നലിൽ വച്ച് ഹോൺ മുഴക്കിയെന്നാരോപിച്ച് ബൈക്ക് യാത്രികനെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.  കൃഷി വകുപ്പിലെ ജീവനക്കാരനായ നെയ്യാറ്റിൻകര ശിവപ്രസാദത്തിൽ  പ്രദീപിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കുഞ്ചാലുംമൂട് സ്വദേശികളായ  അഷ്കർ, അനീഷ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും ഇന്നലെ രാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മർദ്ദനമേറ്റ പ്രദീപ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കരമന പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. കേസിൽ നടപടിയെടുക്കാൻ വീഴ്ച വരുത്തിയ എസ്ഐക്കും എഎസ്ഐക്കും എതിരെ ഇന്നലെ, ഒക്ടോബർ 12 ന് നടപടിയെടുത്തിരുന്നു. 

സംഭവത്തിൽ പൊലീസിന്റെ  വീഴ്ചയെ ക്കുറിച്ച്  അന്വേഷിക്കാൻ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്. പോലീസ് മൗനം നടിക്കുന്നതായും പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്തില്ലെന്നും  ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ജി.സ്പര്‍ജൻ കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അസി.കമ്മീഷണറോടും ഫോര്‍ട്ട് അസി. കമ്മീഷണറോടുമാണ് അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുന്നത്. ഉടൻ തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: ഹോൺ മുഴക്കിയെന്നാരോപിച്ച് യുവാവിന് ക്രൂരമർദ്ദനം; പൊലീസിന്റെ വീഴ്ചയെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവ്

കഴിഞ്ഞ എട്ടാം തീയതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ നിറമൺകര ട്രാഫിക് സിഗ്നലിൽ വച്ചായിരുന്നു സംഭവം നടന്നത്.  ട്രാഫിക് സിഗ്നലിൽ നിർത്തിയ പ്രദീപിന്‍റെ ബൈക്കിന് മുന്നിൽ മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. സിഗ്നൽ വച്ച് ഹോൺ മുഴക്കി എന്നതായിരുന്നു മർദ്ദന കാരണം. അതേസമയം പ്രദീപിന്റെ പുറകെ വന്ന ബൈക്ക് യാത്രികരാണ് ഹോൺ മുഴക്കിയതെന്ന് പറഞ്ഞെങ്കിലും ആക്രമികൾ മർദ്ദിക്കുകയായിരുന്നു. ബൈക്കിൽ ചവിട്ടി പ്രദീപിനെ നിലത്തിട്ടും മർദ്ദനം തുടർന്നു.  തുടർന്ന് പ്രദീപ് ജനൽ ആശുപത്രിയിൽ ചികിത്സ തേടി. മുഖത്ത് 4 തയ്യൽ ഉണ്ട്. ശരീരഭാഗങ്ങളിൽ ചതവും ഏറ്റിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News