ഭോപ്പാൾ : മധ്യപ്രദേശ് പോലീസിന് തലവേദനയായി മാറിയ തുടർ കൊലപാതകത്തിന് തിരശീലയിട്ട് യഥാർഥ പ്രതിയുടെ അറസ്റ്റ്. മെയ് മാസം മുതൽ നടന്ന സംസ്ഥാനത്തെ ആകെ പിടിച്ചു കുലക്കിയ കൊലപാതക പരമ്പരയുടെ പ്രതിയെയാണ് പോലീസ് ഭോപ്പാലിൽ വെച്ച് പിടികൂടിയത്. നാലാമത് കൊല നടത്തിയതിന് ശേഷം മണിക്കൂറുകൾക്കുള്ളിലാണ് ഭോപ്പാലിൽ വെച്ച് പോലീസ് പ്രതിയെ കണ്ടെത്തുന്നത്. 19കാരനായ ശിവപ്രസാദ് ധ്രുവിനെയാണ് പോലീസ് പിടികൂടിയത്. പ്രതി കൊന്ന നാല് പേരും സെക്യുരിറ്റി ജീവനക്കാരാണ്.
പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കിടയിൽ നടന്ന മൂന്ന് കൊലപാതകങ്ങളുടെയും മെയ് മാസത്തിൽ നടന്ന കൊലപാതകത്തിന്റെയും ഉത്തരവാദിത്വമാണ് പ്രതി ചോദ്യ ചെയ്യലിനിടെ പോലീസിനോട് സമ്മതിച്ചത്. സാഗർ ജില്ലയിലെ കേസ്ലി സ്വദേശിയാണ് പിടിക്കപ്പെട്ട പ്രതി. കഴിഞ്ഞ ദിവസം വെളുപ്പിനെ ഭോപ്പാലിലെ ലാൽഗട്ടിയിലുള്ള മാർബിൾ കടയിലെ സെക്യുരിറ്റി ജീവനക്കാരനെയാണ് ഏറ്റവും അവസാനം 19കാരൻ കൊന്നൊടുക്കിയത്.
ALSO READ : പത്തനംതിട്ടയിൽ അതിഥി തൊഴിലാളികൾ തമ്മിൽ തർക്കം; അസം സ്വദേശിക്ക് വെട്ടേറ്റു
കെജിഎഫ് സിനിമയിലെ റോക്കി ഭായി എന്ന നായക കഥാപാത്രത്തെ പോലെ ഒരു ഗ്യാങ്സ്റ്ററാകാൻ വേണ്ടിയണ് താൻ കൊലപാതക പരമ്പര നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഒരു ഗ്യാങ്സ്റ്ററായി മാറാൻ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സെക്യുരിറ്റി ജീവനക്കാരെ തന്നെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പ്രതി വ്യക്തമാക്കി. തനിക്ക് കൂടുതൽ പേര് ലഭിക്കുന്നതിന് വേണ്ടിയാണ് ഈ കുറ്റകൃത്യം പ്രതി ചെയ്തെന്നും പക്ഷെ എന്തിനാണ് ഉറങ്ങി കിടക്കുന്ന സെക്യുരിറ്റി ജീവനക്കാരെ തന്നെ കൊലപ്പെടുത്തിയതെന്നും വ്യക്തമാകാനുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. എട്ടാം ക്ലാസ് വരെ പഠിച്ച ധ്രുവ് കുറെ നാൾ ഗോവയിൽ ജോലി ചെയ്തിട്ടുണ്ട്. അതെ തുടർന്ന് പ്രതിക്ക് അൽപം ഇംഗ്ലീഷ് അറിയാമെന്ന് പോലീസ് പറഞ്ഞു.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള പോലീസിന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായതെന്ന് ടൈംസ് ഓഫ് ഇന്ത്യ തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചു കൊണ്ട് റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകം നടന്ന ഇടത്ത് പ്രതിയുടെ ഫോൺ നെറ്റ്വർക്ക് കണ്ടെത്തിയിരുന്നു. തുടർന്നാണ് ധ്രുവിലേക്ക് പോലീസ് എത്തിച്ചേർന്നത്. ആദ്യ കൊലപാതകം മെയ് മാസത്തിൽ മഹരാഷ്ട്രയിലെ പൂണെയിലാണ് നടക്കുന്നത്. പിന്നീട് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സ്വന്തം നാട്ടിൽ മധ്യപ്രദേശിലെ സാഗർ കൊലപാതകം നടത്തുന്നത്. തുടർന്ന് അഞ്ച് ദിവസത്തിനിടെ ബാക്കി കൊലപാതകവും കൂടി പ്രതി നടത്തി. ഏറ്റവും അവസാനം ഭോപ്പാലിൽ കൊല നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് പോലീസ് പ്രതിയെ പിടികൂടുന്നത്.
ALSO READ : Crime News: തൃശൂരിൽ സ്വത്തിന് വേണ്ടി അമ്മയെ കൊന്ന മകൾ അച്ഛനേയും കൊല്ലാൻ ശ്രമിച്ചു!
തുടർ കൊലപാതകം മധ്യപ്രദേശ് പോലീസിന് തലവേദനയായതോടെ പ്രതിയുടെ ഛായചിത്രം പുറത്ത് വിട്ടുരുന്നു. അന്വേഷണത്തിന് പ്രത്യേക ടീമിനെ നിയമിക്കുകയും ചെയ്തു. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പോലീസ് 30,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.