വടകര: വടകരയിൽ വീട്ടമ്മയെ ഭീക്ഷണിപ്പെടുത്തി പീഡീപ്പിച്ച കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.സി.പി.എം മുളിയേരി ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം തെക്കെ പറമ്പത്ത് ലിജീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും പാര്‍ട്ടിയുടെ പ്രഥാമിക അംഗത്വത്തില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും നേരത്തെ തന്നെ സി.പി.എം പുറത്താക്കിയിരുന്നു.
മൂന്ന് മാസത്തോളമായി പ്രതികളായ ബാബുരാജ്,ലിജീഷ് എന്നിവർ പരാതിക്കാരിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നു എന്നാണ് പരാതി. വീട്ടില്‍ ആളില്ലാത്ത സമയത്ത് രാത്രി പതിനൊന്ന് മണിയോടെ ബ്രാഞ്ച് സെക്രട്ടറി ബാബുരാജ് വീട്ടിൽ അതിക്രമിച്ച് കയറി ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ചു.
പിന്നീടും പലതവണ സമാനമായ രീതിയില്‍ പീഡനം തുടർന്നു. സംഭവം വീട്ടമ്മ ഭര്‍ത്താവിനെ അറിയിച്ചതോടെയാണ് കേസിൻറെ ദിശമാറിയത്. തുടർന്ന് പോലീസ് പ്രതികള്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...