Bribe: ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി: എറണാകുളത്ത് പോലീസുകാ‍ര്‍ക്ക് സസ്പെൻഷൻ

പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ ജോയി മത്തായി, അബ്ദുറഹിമാൻ എന്നിവർക്കെതിരെ റൂറൽ എസ്പി വിവേക് കുമാർ ആണ് നടപടിയെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Dec 27, 2022, 08:16 PM IST
  • എറണാകുളം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ ജോയി മത്തായി, അബ്ദുറഹിമാൻ എന്നിവർക്കെതിരെയാണ് നടപടി.
  • റൂറൽ എസ്പി വിവേക് കുമാർ ആണ് അന്വേഷണ വിധേയമായി രണ്ട് പേരെയും സസ്പെന്റ് ചെയ്തത്.
  • ഗൂഗിൾ പേ വഴി അബ്ദുൾ റഹ്മാൻ പതിനൊന്നായിരം രൂപയും ജോയി മത്തായി നാലായിരം രൂപയുമാണ് കൈപ്പറ്റിയത്.
Bribe: ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി: എറണാകുളത്ത് പോലീസുകാ‍ര്‍ക്ക് സസ്പെൻഷൻ

എറണാകുളം: മണൽ മാഫിയയുടെ കൈയ്യിൽ നിന്നും കൈക്കൂലി വാങ്ങിയ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. മണൽ മാഫിയയിൽ നിന്നും ​ഗൂ​ഗിൾപേ വഴി കൈക്കൂലി വാങ്ങിയ എസ് ഐ മാരെയാണ് സസ്പെൻഡ് ചെയ്തത്. എറണാകുളം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ ജോയി മത്തായി, അബ്ദുറഹിമാൻ എന്നിവർക്കെതിരെയാണ് നടപടി. റൂറൽ എസ്പി വിവേക് കുമാർ ആണ് അന്വേഷണ വിധേയമായി രണ്ട് പേരെയും സസ്പെന്റ് ചെയ്തത്. ഗൂഗിൾ പേ വഴി അബ്ദുൾ റഹ്മാൻ പതിനൊന്നായിരം രൂപയും ജോയി മത്തായി നാലായിരം രൂപയുമാണ് കൈപ്പറ്റിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി അജയ് നാഥ് നടത്തിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് നടപടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News