മദ്യ ലഹരിയില്‍ നഗ്നനൃത്തം: ഡിവൈഎഫ്ഐ നേതാവിനെ പദവിയിൽ നിന്ന് നീക്കി

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ രണ്ടംഗ കമ്മീഷനെയും ഡിവൈഎഫ്ഐ നേതൃത്വം നിയോഗിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Dec 27, 2022, 06:51 PM IST
  • തിരുവല്ല സൗത്ത് ലോക്കല്‍ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ തിരുവല്ല ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമായ ഷിനില്‍ എബ്രഹാമിനെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്.
  • തിങ്കളാഴ്ച ചേര്‍ന്ന അടിയന്തര ജില്ല കമ്മിറ്റി യോഗത്തിലാണ് നടപടി.
  • ബ്ലോക്ക് കമ്മിറ്റി യോഗം ചേര്‍ന്ന് ഷിനിലിന് പകരക്കാരനെ കണ്ടെത്താനും തീരുമാനമായി.
മദ്യ ലഹരിയില്‍ നഗ്നനൃത്തം: ഡിവൈഎഫ്ഐ നേതാവിനെ പദവിയിൽ നിന്ന് നീക്കി

തിരുവല്ല: നടുറോഡില്‍ മദ്യ ലഹരിയില്‍ നഗ്ന നൃത്തം ചെയ്ത സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവിനെ തിരുവല്ല ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. തിരുവല്ല സൗത്ത് ലോക്കല്‍ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ തിരുവല്ല ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമായ ഷിനില്‍ എബ്രഹാമിനെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്. തിങ്കളാഴ്ച ചേര്‍ന്ന അടിയന്തര ജില്ല കമ്മിറ്റി യോഗത്തിലാണ് നടപടി. ബ്ലോക്ക് കമ്മിറ്റി യോഗം ചേര്‍ന്ന് ഷിനിലിന് പകരക്കാരനെ കണ്ടെത്താനും തീരുമാനമായി.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ രണ്ടംഗ കമ്മീഷനെയും ഡിവൈഎഫ്ഐ നേതൃത്വം നിയോഗിച്ചിട്ടുണ്ട്. ഷിനില്‍ എബ്രഹാമും സുഹൃത്തുക്കളും ചേര്‍ന്ന് നടുറോഡില്‍ മദ്യപിച്ച് നൃത്തം ചെയ്യുന്ന ദൃശ്യം അടക്കം പുറത്തുവന്നതോടെയാണ് നടപടി. നാല് വർഷം മുൻപുള്ള വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിപിഎം തിരുവല്ല ഘടകത്തിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന ചേരിപ്പോരാണ് വീഡിയോ പുറത്താകാൻ ഇടയാക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News