യുപിയില്‍ ദളിത് സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍; 4 പേർ കസ്റ്റഡിയിൽ

Dalit Sisters Rape-Murder Case: സംഭവം പുറത്തറിഞ്ഞയുടൻ പ്രദേശവാസികൾ നിഘസൻ കവലയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. അയൽ ഗ്രാമത്തിലെ മൂന്ന് യുവാക്കൾ തന്റെ പെൺമക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. 

Written by - Zee Malayalam News Desk | Last Updated : Sep 15, 2022, 09:11 AM IST
  • ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  • യുപിയിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ ഇന്നലെ ഉച്ചയാടെയാണ് മൃതദേഹം കണ്ടെത്തിയത്
  • സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
യുപിയില്‍ ദളിത് സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍; 4 പേർ കസ്റ്റഡിയിൽ

UP Murder Rape Case: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. യുപിയിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ ഇന്നലെ ഉച്ചയാടെയാണ് മൃതദേഹം കണ്ടെത്തിയത്.  പൂനം (15), മനീഷ (17) എന്നിവരാണ് മരിച്ചത്. അടുത്തുള്ള ഗ്രാമത്തിലെ മൂന്ന് യുവാക്കള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മരത്തില്‍ കെട്ടിത്തൂക്കിയതാണെന്ന് കുട്ടികളുടെ അമ്മ മായാദേവി പറഞ്ഞു.

Also Read: സ്ത്രീധന പീഡനം: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ!

സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ പോക്‌സോ നിയമപ്രകാരം ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മരണമടഞ്ഞ പെൺകുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം കണ്ടെത്താനാകൂ എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ലഖിംപൂര്‍ ഖേരി ജില്ലാ എസ്പി സഞ്ജീവ് സുമന്‍, അഡീഷണല്‍ എസ്പി അരുണ്‍കുമാര്‍ സിങ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Also Read: ഈ നാല് രാശിക്കാർ സ്വർണ്ണ മോതിരം ധരിക്കുന്നത് വളരെ ഉത്തമം!

സംഭവം പുറത്തറിഞ്ഞയുടൻ പ്രദേശവാസികൾ നിഘസൻ കവലയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയിരുന്നു. അയൽ ഗ്രാമത്തിലെ മൂന്ന് യുവാക്കൾ തന്റെ പെൺമക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് സമാജ്‌വാദി പാർട്ടി, കോൺഗ്രസ് പ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്.  ബുധനാഴ്ച വൈകുന്നേരമാണ് നിഘസൻ കോട്വാലി പ്രദേശത്തെ ഗ്രാമത്തിൽ നിന്നും കുറച്ചകലെയുള്ള കരിമ്പ് തോട്ടത്തിലെ മരത്തിൽ രണ്ട് പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News