Crime News: ബസിൽ ഇരുതലമൂരിയെ കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ

അമരവിള എക്സൈസ് ചെക്ക് പോസ്റ്റിലെ ഇൻസ്പെക്ടർ വി എൻ മഹേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Jan 13, 2023, 06:57 AM IST
  • ബസിൽ ഇരുതലമൂരിയെ കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ
  • വിപണിയിൽ വൻ വിലയുള്ള ഇരുതലമൂരി വർഗത്തിൽപ്പെട്ട പാമ്പിനെ വിൽക്കാൻ വേണ്ടി കൊണ്ടു പോയതായിരുന്നു
Crime News: ബസിൽ ഇരുതലമൂരിയെ കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: പാറശ്ശാലയിൽ വോൾവോ ബസിൽ ഇരുതലമൂരി വർഗത്തിൽപ്പെട്ട പാമ്പിനെ കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ പോലീസ് പിടികൂടി. പ്രാവച്ചമ്പലം ചന്തക്കു സമീപമുള്ള വിഷ്ണു, കരിക്കകം ക്ഷേത്രത്തിനു പുറകിൽ പുതുവൽ പുത്തൻ വീട്ടിൽ വിജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്.  

Also Read: Bribery: അപകടത്തിൽപ്പെട്ട വാഹനം വിട്ടുനൽകാൻ 2000 രൂപയും മദ്യവും; എസ്ഐ വിജിലൻസിന്റെ പിടിയിൽ

അമരവിള എക്സൈസ് ചെക്ക് പോസ്റ്റിലെ ഇൻസ്പെക്ടർ വി എൻ മഹേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. വിപണിയിൽ വൻ വിലയുള്ള ഇരുതലമൂരി വർഗത്തിൽപ്പെട്ട പാമ്പിനെ വിൽക്കാൻ വേണ്ടി കൊണ്ടു പോയതായിരുന്നു ഇവർ.  പിടിച്ചെടുത്ത പാമ്പിനെ ഉൾപ്പടെ പരുത്തിപ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് കൈമാറിയിട്ടുണ്ട്. പരിശോധനയിൽ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ ജയചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ, ആർ അലക്സ് എന്നിവർ പങ്കെടുത്തിരുന്നു.

Also Read: മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു 

 

നിക്ഷേപ തട്ടിപ്പ്: ചെയ്തത് ബിസിനസ് മാത്രം; ആരെയും പറ്റിച്ചിട്ടില്ല, പണം തിരിച്ചുനൽകുമെന്ന് പ്രവീൺ റാണ

കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ സേഫ് ആൻഡ് സ്ട്രോങ് ഉടമ പ്രവീൺ റാണയെ കോടതിയിൽ ഹാജരാക്കും. വൈദ്യപരിശോധന നടത്തി. കോമ്പത്തൂരിനും പൊള്ളാച്ചിക്കും അടുത്തുള്ള സ്ഥലത്ത് നിന്നുമാണ് ഇയാളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. തൃശൂര്‍ സിറ്റി പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പോലീസ് എത്തുമ്പോള്‍ ഇയാള്‍ പൊള്ളാച്ചിക്കടുത്ത് ഏറുമാടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

Also Read: ശത്രു ഗ്രഹങ്ങൾ മകര രാശിയിൽ ഒരുമിച്ച്, ഈ രാശിക്കാർ സൂക്ഷിക്കുക!

അതിനിടെ താൻ ആരെയും പറ്റിച്ചിട്ടില്ലെന്നും എല്ലാവർക്കും പണം തിരിച്ചു നൽകുമെന്നും പ്രവീൺ റാണ പ്രതികരിച്ചു. ബിസിനസ് മാത്രമാണ് ചെയ്തത്, അതിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകുമെന്നും മാറി നിന്നത് ജാമ്യ നേടുന്നതിന് വേണ്ടിയാണെന്നും റാണ മാധ്യമങ്ങളോട് പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News