Trithala SI Attacked Case: തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്: ഒരാൾ കൂടി പിടിയിൽ

Murder Attempt Case: അജീഷിനെ അര്‍ധരാത്രിയോടെയാണ് തൃശൂരില്‍ നിന്നും പോലീസ് പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Jun 17, 2024, 10:27 AM IST
  • തൃത്താലയില്‍ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി
  • വാഹനം ഓടിച്ചിരുന്ന 19 കാരന്‍ അലന്റെ സുഹൃത്തും ഒറ്റപ്പാലം സ്വദേശിയുമായ അജീഷാണ് പിടിയിലായത്
Trithala SI Attacked Case: തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്: ഒരാൾ കൂടി പിടിയിൽ

പാലക്കാട്: തൃത്താലയില്‍ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായതായി റിപ്പോർട്ട്. വാഹനം ഓടിച്ചിരുന്ന 19 കാരന്‍ അലന്റെ സുഹൃത്തും ഒറ്റപ്പാലം സ്വദേശിയുമായ അജീഷാണ് പിടിയിലായത്. 

Also Read: കൊല്ലത്ത് ദേശീയപാതയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, ആത്മഹത്യയാണെന്ന് സംശയം

അജീഷിനെ അര്‍ധരാത്രിയോടെയാണ് തൃശൂരില്‍ നിന്നും പോലീസ് പിടികൂടിയത്.  കാറിലിരുന്നു മദ്യപിക്കുകയായിരുന്നുവെന്നും പോലീസ് അവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലയെന്നും. പിടിക്കപ്പെടാതിരിക്കാനാണ് എസ്‌ഐയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാറുമായി വെട്ടിച്ചു കടന്നുകളഞ്ഞതെന്നുമാണ് പ്രതികള്‍ മൊഴി നൽകിയിരിക്കുന്നത്. 

Also Read: കപ്പുയർത്തി ജിന്റോ; 'ഇന്ന് ഞാൻ നാടിന്റെയും വിളക്കായി'

 

എന്നാൽ പ്രതികള്‍ എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു എന്നാണ് പോലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. കേസിലെ മുഖ്യപ്രതിയായ അലനെ ഇന്നലെ പട്ടാമ്പിയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.  രാത്രികാല വാഹന പരിശോധനയ്ക്കിടെ തൃത്താല സ്റ്റേഷനിലെ എസ്ഐ ശശികുമാറിനെ ഇടിച്ചു തെറിപ്പിച്ചാണ് പ്രതികള്‍ കടന്നുകളഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News