Murder: തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

Hacked to death: മുൻ വൈരാഗ്യമാണ് കയ്യാങ്കളിയിലും തുടർന്ന് കൊലപാതകത്തിലും കലാശിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

Written by - Zee Malayalam News Desk | Last Updated : Jun 17, 2024, 12:55 AM IST
  • വീട്ടിൽ നിന്നും വിളിച്ചിറക്കിയ ബിജുവിനെ സമീപത്തെ പാലത്തിന് സമീപത്ത് വച്ചായിരുന്നു കൊലപ്പെടുത്തിയത്
  • ആക്രമണം നടത്തിയ വഴിമുക്ക് സ്വദേശിയായ കുമാറിന് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചു
Murder: തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകര ആലുവിളയിൽ യുവാവ് കുത്തേറ്റു മരിച്ചു. ആലുവിള സ്വദേശി ബിജു  ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. വീട്ടിൽ നിന്നും വിളിച്ചിറക്കിയ ബിജുവിനെ സമീപത്തെ പാലത്തിന് സമീപത്ത് വച്ചായിരുന്നു കൊലപ്പെടുത്തിയത്. ആക്രമണം നടത്തിയ വഴിമുക്ക് സ്വദേശിയായ കുമാറിന് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചു.

മുൻ വൈരാഗ്യമാണ് കയ്യാങ്കളിയിലും തുടർന്ന് കൊലപാതകത്തിലും കലാശിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ബിജുവിന്റെ മൃതദേഹം നെയ്യാറ്റിൻകര ജനൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബാലരാമപുരം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Updating....

Trending News