Drug Case : പെൺസുഹൃത്തിനെ ഒഴിവാക്കാൻ മയക്കുമരുന്ന് കേസിൽ പെടുത്താൻ ശ്രമം; ഇടുക്കി സ്വദേശി പിടിയിൽ

പെൺസുഹൃത്തിന്റെ പഴ്സിൽ എംഡിഎംഎ വെച്ച് കുടുക്കനാണ് ശ്രമിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jul 3, 2023, 06:54 PM IST
  • യുവതിയുടെ പഴ്സിൽ മാരക മയക്കുമരുന്നായ എംഡിഎംഎ ഒളിപ്പിച്ചു എക്സൈസ് കേസിൽ പെടുത്തനായിരന്നു യുവാവിന്റെ ശ്രമം.
  • സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെയാണ് യുവാവ് മയക്കുമരുന്ന് കേസിൽ പെടുത്താൻ ശ്രമിച്ചത്.
  • ലോഡ്ജിൽ താമസിക്കുന്ന യുവതിയുടെ പഴ്സിൽ എംഡിഎംഎ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം ജയനും പെൺസുഹൃത്തും താമസിച്ച ലോഡ്ജിലെത്തി.
Drug Case : പെൺസുഹൃത്തിനെ ഒഴിവാക്കാൻ മയക്കുമരുന്ന് കേസിൽ പെടുത്താൻ ശ്രമം; ഇടുക്കി സ്വദേശി പിടിയിൽ

പെൺസുഹൃത്തിനെ ഒഴിവാക്കാൻ വേണ്ടി മയക്കുമരുന്ന് കേസിൽ കുടക്കാൻ ശ്രമം. ഇടുക്കിയിൽ യുവാവ് എക്സൈസ് പിടിയിൽ. ഉപ്പുതറ കണ്ണമ്പടി സ്വദേശി ജയൻ ആണ് അറസ്റ്റിലായത്. യുവതിയുടെ പഴ്സിൽ മാരക മയക്കുമരുന്നായ എംഡിഎംഎ ഒളിപ്പിച്ചു എക്സൈസ് കേസിൽ പെടുത്തനായിരന്നു യുവാവിന്റെ ശ്രമം. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെയാണ് യുവാവ് മയക്കുമരുന്ന് കേസിൽ പെടുത്താൻ ശ്രമിച്ചത്.

ലോഡ്ജിൽ താമസിക്കുന്ന യുവതിയുടെ പഴ്സിൽ എംഡിഎംഎ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം ജയനും പെൺസുഹൃത്തും താമസിച്ച ലോഡ്ജിലെത്തി. തുടർന്ന് സ്ത്രീയുടെ പഴ്സിൽ നിന്നും എം.ഡി.എം.എ പിടികൂടി. വിശദമായി പരിശോധിച്ചപ്പോഴാണ് ജയന്റേയും വിവരം നൽകിയാളിന്റെയും ഫോൺ നമ്പർ ഒന്നാണെന്ന് കണ്ടെത്തിയത്. ജയന്റെ തട്ടിപ്പ് വെളിവായതോടെ സ്ത്രീയെ കൊണ്ട് വിളിപ്പിച്ച് എക്സൈസ് സംഘം ഇയാളെ നാടകീയമായി പിടികൂടുകയായിരുന്നു.

ALSO READ : Crime News: പരിശോധനയ്ക്ക് വന്ന എക്‌സൈസ് ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ചുമുറിച്ച് പ്രതി

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ജയനൊപ്പം കഴിഞ്ഞ രണ്ടു മാസമായി സ്ത്രീ പൊൻകുന്നത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിനിയായ സ്ത്രീ ഭർത്താവിൽ നിന്നും അകന്ന് കഴിയുകയായിരുന്നു. കണ്ണംമ്പടിയിലെ ജയന്റെ വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞാണ് സ്ത്രീയെ ജയൻ കട്ടപ്പനയിലെത്തിച്ചത്.

300 മില്ലിഗ്രാം എം ഡി എം എയാണ് അധികൃതർ പിടികൂടിയത്. സ്ത്രീയെ ഒഴിവാക്കുന്നതിനായാണ് ജയൻ കേസിൽ കുടുക്കാൻ ശ്രമിച്ചത്. വിവാഹിതനായ ജയൻ നിരവധി കഞ്ചാവ്, മയക്ക് മരുന്ന് കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News