ATM Counter Blast: എടിഎം കൗണ്ടർ സ്ഫോടനം: പ്രതി പത്തനംതിട്ട സ്വദേശി, തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന്

ബാങ്ക് അക്കൗണ്ടിൽ നിന്നും 1,700 രൂപ ബാങ്ക് പിടിച്ചത് സംബന്ധിച്ച തർക്കമാണ് എടിഎം കൗണ്ടറിൽ പടക്കമെറിയാൻ കാരണമായതെന്നാണ് സൂചന.

Written by - Zee Malayalam News Desk | Last Updated : Jun 20, 2023, 09:13 PM IST
  • പത്തനംതിട്ട സ്വദേശി രജീഷ് ആണ് പാട്ടുരായ്ക്കലുള്ള ഇസാഫ് ബാങ്കിന്റെ എടിഎം കൗണ്ടറിലേക്ക് പടക്കം എറിഞ്ഞത്.
  • ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
  • സിസിടിവി ദൃശ്യങ്ങൽ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
ATM Counter Blast: എടിഎം കൗണ്ടർ സ്ഫോടനം: പ്രതി പത്തനംതിട്ട സ്വദേശി, തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന്

തൃശൂർ: നഗരത്തിലെ സ്വകാര്യ ബാങ്കിന്റെ എ.ടി.എം കൗണ്ടറിലേയ്ക്ക് പടക്കമെറിഞ്ഞയാളെ തിരിച്ചറിഞ്ഞു. പത്തനംതിട്ട സ്വദേശി രജീഷ് ആണ് പാട്ടുരായ്ക്കലുള്ള ഇസാഫ് ബാങ്കിന്റെ എടിഎം കൗണ്ടറിലേക്ക് പടക്കം എറിഞ്ഞത്. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൽ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് സംഭവം നടന്നത്.

ഉഗ്രശബ്ദം കേട്ട് സമീപത്തെ ബാങ്കിൽ നിന്നടക്കം ആളുകൾ പുറത്തേക്കിറങ്ങിയോടി. പിന്നീടാണ് എ.ടി.എം കൗണ്ടറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ട് ആണോയെന്നതടക്കം സംശയിച്ചുവെങ്കിലും പിന്നീട് വെടിമരുന്നിന്റെ ഗന്ധം അനുഭവപ്പെടുകയായിരുന്നു. ഇതനുസരിച്ചുള്ള പരിശോധനയിലാണ് എ.ടി.എം കൗണ്ടറിലേക്ക് ചെെനീസ് നിര്‍മ്മിത ഉഗ്ര ശേഷിയുള്ള പടക്കം എറിഞ്ഞതെന്ന് കണ്ടെത്തിയത്.

Also Read: Fake Certificate Controversy: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിനെതിരെ കേസെടുത്ത് പോലീസ്

രജീഷിന്റെ ഇസാഫ് ബാങ്ക് അക്കൗണ്ടിൽ നിന്നും 1,700 രൂപ ബാങ്ക് പിടിച്ചത് സംബന്ധിച്ച തർക്കമാണ് സ്ഫോടകവസ്തു എറിയുന്നതിലേക്കെത്തിയത്. ഇത് സംബന്ധിച്ച് ബാങ്കിലെത്തി ഉദ്യോഗസ്ഥരുമായി രജീഷ് വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. മറ്റൊരു ധനകാര്യ സ്ഥാപനവുമായുള്ള ഇടപാടിൽ അക്കൗണ്ടില്‍ കാശില്ലാതെ ചെക്ക് മടങ്ങിയതിനെ തുടർന്നാണ് തുക അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടതെന്ന് ഇയാളോട് പറഞ്ഞെങ്കിലും രോഷാകുലനായി ജീവനക്കാരോട് കയർക്കുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ഇയാൾ സമീപത്തെ എ.ടി.എം കൗണ്ടറിലേക്ക് ചൈനീസ് പടക്കം കത്തിച്ച് എറിയുകയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങളിൽ ഇയാൾ എ.ടി.എമ്മിനകത്ത് കയറി പുറത്തിറങ്ങിയ ശേഷം കയ്യിലിരുന്ന സ്ഫോടകവസ്തു അകത്തേക്ക് എറിയുകയും സെക്കൻഡുകൾക്കകം പൊട്ടിത്തെറിക്കുന്നതും വ്യക്തമാണ്. തൃശൂർ ഈസ്റ്റ് പോലീസും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട രജീഷിനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News