കോഴിക്കോട്: കല്ലാച്ചി-വളയം റോഡില്‍ ഓത്തിയില്‍ മുക്കില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ മൂന്നു പ്രതികളെ അന്വേഷണ സംഘം പിടികൂടി. ജാബിര്‍, അനസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരെയാണ് ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവർ ആന്ധ്രയിലെ സത്യസായി ജില്ലയില്‍ ഒളിവിൽ കഴിയുകയായിരുന്നു.
Also Read: റോഡിൽ നിന്ന യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ
കേസിന് ആസ്‍പദമായ സംഭവം നടന്നത് 2023 നവംബര്‍ രണ്ടിനാണ്. രാത്രി എട്ട് മണിയോടെ വഴിയരികില്‍ മൊബൈലില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന, ജാതിയേരി മാന്താറ്റില്‍ അജ്മലിനെ ഇരു ബൈക്കുകളിലായെത്തിയ പ്രതികള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും സംഭവത്തിന് ശേഷം പ്രതികള്‍ നാടുവിടുകയായിരുന്നു. സംഭവം നടന്നിടത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേസന്വേഷണത്തില്‍ നിര്‍ണായക തെളിവായി.
Also Read: മത്സ്യകന്യകയെപ്പോലെ നീന്തിത്തുടിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..!വീഡിയോ വൈറൽ
പ്രതികൾ ആന്ധ്രയിലെ സത്യസായി ജില്ലയിലെ ഒരു മുസ്ലിം ദര്‍ഗയില്‍ കഴിഞ്ഞു വരികയായിരുന്നു പ്രതികള്‍. പിടികൂടിയ പ്രതികളെ അന്വേഷണ സംഘം നാദാപുരം കോടതിയില്‍ ഹാജരാക്കുകയും കോടതി പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എഎസ്ഐ മനോജ് രാമത്ത്, സീനിയര്‍ സിപിഒമാരായ കെ. ലതീഷ്, സദാനന്ദന്‍ കായക്കൊടി, കെ.കെ സുനീഷ് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് ആന്ധ്രയിൽ നിന്നും ഇവരെ പൊക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.