കൊല്ലം പരവൂരിൽ വിദേശ വിനോദ സഞ്ചാരികളെ ആക്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ

പരവൂരില്‍ (Paravur) വിദേശ വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.  പരവൂർ സ്വദേശകളായ മൂന്ന് യുവാക്കളെയാണ് പോലീസ് പിടികൂടിയത്.   

Written by - Zee Malayalam News Desk | Last Updated : Jan 29, 2022, 08:57 AM IST
  • വിദേശ വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു
  • പരവൂർ സ്വദേശകളായ മൂന്ന് യുവാക്കളെയാണ് പോലീസ് പിടികൂടിയത്
  • ഇവർക്കെതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്
കൊല്ലം പരവൂരിൽ വിദേശ വിനോദ സഞ്ചാരികളെ ആക്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ

കൊല്ലം: പരവൂരില്‍ (Paravur) വിദേശ വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.  പരവൂർ സ്വദേശകളായ മൂന്ന് യുവാക്കളെയാണ് പോലീസ് പിടികൂടിയത്. 

ഇവർക്കെതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.  വിഷ്ണു, പ്രശാന്ത്, ശ്രിരാജ് എന്നിവരാണ് റഷ്യന്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച കേസിൽ പിടിയിലായത്. 

Also Read: Girls Missing: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളെ മലപ്പുറത്ത് കണ്ടെത്തി

റിപ്പബ്ലിക് ദിനമായാ ബുധനാഴ്ച പരവൂര്‍ കായലില്‍ കയാക്കിംഗ് പരിശീലനം നടത്തുന്നതിനിടയിലാണ് റഷ്യന്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വഞ്ചിക്ക് നേരെ കല്ലെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. 

Also Read: Union Budget 2022: അറിയാം.. നരേന്ദ്ര മോദിയുടെ ഭരണത്തിൽ മാറിയ ബജറ്റ് പാരമ്പര്യത്തക്കുറിച്ച് 

ആക്രമണത്തിന് പിന്നില്‍ പത്തു പേരുണ്ടെന്നാണ് പോലീസ് നിഗമനം.  വധശ്രമം അന്യായമായി സംഘം ചേരല്‍ ഉള്‍പ്പടെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.  

Also Read: Video Viral: രണ്ട് പൂച്ചകൾ ചേർന്നാൽ ഒരു 'ഹൃദയം' ഉണ്ടാക്കാമോ?

സംഭവത്തില്‍ നേരിട്ടും അല്ലാതെയും പങ്കുണ്ടെന്ന സംശയിക്കുന്ന മൂന്ന് പേര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  പിടിയിലായ മൂന്നുപേരെയും വൈദ്യപരിശോധനക്ക് ശേഷം പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ നേരിട്ടാണ് കേസന്വേഷിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News