തൃശൂർ: ത്യശൂരിലെ കണ്ടശാംകടവിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മാമ്പുള്ളി സ്വദേശി ഗോപാലൻ, ഭാര്യ മല്ലിക, മകൻ റിജോയ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.
ഗാർഹിക പീഡനം ആരോപിച്ച് കഴിഞ്ഞ ദിവസം റിജുവിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുണ്ടായ പ്രശ്നങ്ങളാകാം ആത്മഹത്യയ്ക്ക് (Suicide) പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഗോപാലനും റിജോയിയും മുൻവശത്തെ മുറിയിലും മല്ലികയെ അടുക്കള ഭാഗത്തെ മുറിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനുള്ളിൽ നിന്നും മൂന്ന് ആത്മഹത്യാ കുറിപ്പുകൾ (Suicide Notes) ലഭിച്ചുവെന്നാണ് റിപ്പോർട്ട്. കുറിപ്പിൽ മകന്റെ ദാമ്പത്യത്തിലെ പ്രശ്നമാണ് മരണകാരണം എന്ന് കുറിച്ചിട്ടുണ്ട്. മാത്രമല്ല പ്രശ്നം പരിഹരിക്കാനെത്തി കൗൺസിലർ മോശമായി പെരുമാറിയതായും റിപ്പോർട്ട് ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...