Delhi ദ്വാരകയിൽ മകന്റെ മർദ്ദനത്തെ തുടർന്ന് വയോധിക കൊല്ലപ്പെട്ടു

ഡൽഹിയിലെ ദ്വാരകയിൽ വാക്ക് തർക്കത്തിനിടയിൽ മകന്റെ മർദ്ദനമേറ്റ്‌ വയോധിക കൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച ഉച്ചയ്‌ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 17, 2021, 05:29 PM IST
  • ഡൽഹിയിലെ ദ്വാരകയിൽ വാക്ക് തർക്കത്തിനിടയിൽ മകന്റെ മർദ്ദനമേറ്റ്‌ വയോധിക കൊല്ലപ്പെട്ടു.
  • തിങ്കളാഴ്ച്ച ഉച്ചയ്‌ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
  • വാക്ക് തർക്കവും ശേഷം മകൻ വയോധികയെ മർദ്ദിക്കുന്ന ദൃശ്യവും സിസിടീവിയിൽ റെക്കോർഡായിരുന്നു.
  • അടിയേറ്റ് ബോധം കെട്ട് വീണ അവതാർ കൗറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.
Delhi ദ്വാരകയിൽ മകന്റെ മർദ്ദനത്തെ തുടർന്ന് വയോധിക കൊല്ലപ്പെട്ടു

New Delhi: ഡൽഹിയിലെ (Delhi) ദ്വാരകയിൽ വാക്ക് തർക്കത്തിനിടയിൽ മകന്റെ മർദ്ദനമേറ്റ്‌ വയോധിക കൊല്ലപ്പെട്ടു. ദ്വാരകയിലെ മോർ പ്രദേശത്ത് താമസിക്കുന്ന അവതാർ കൗർ (76) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച ഉച്ചയ്‌ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വാക്ക് തർക്കവും ശേഷം മകൻ വയോധികയെ മർദ്ദിക്കുന്ന ദൃശ്യവും സിസിടീവിയിൽ റെക്കോർഡായിരുന്നു.  

പോലീസ് (Police) ഉദ്യോഗസ്ഥർ നൽകുന്ന വിവരം അനുസരിച്ച് തിങ്കളാഴ്ച ഉച്ചയോടെ പ്രദേശത്ത് പാർക്കിങ് സംബന്ധിച്ച് തർക്കം നടക്കുന്നുവെന്ന് അറിയിച്ച് കൊണ്ട് ഒരു ഫോൺ കോൾ എത്തിയിരിന്നു. പ്രദേശത്ത് താമസിക്കുന്ന ശൂദ്ര ബിഷ്ട് എന്നയാളാണ് പരാതി വിളിച്ചറിയിച്ചത്. എന്നാൽ അന്വേഷിക്കാൻ ത്തിയ പോലീസ് ഉദ്യോഗസ്ഥരോട് പ്രശ്‌നം പരിഹരിച്ചുവെന്ന് ശൂദ്ര ബിഷ്ട് അറിയിച്ചു. ഈ സമ്പത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിച്ചിരുന്നു 

 

ALSO READ: Hyderabad ൽ നിരോധിച്ച മരുന്ന് ഉത്പാദിപ്പിച്ച് വിൽപ്പന നടത്തിയ യുവാക്കൾ അറസ്റ്റിൽ

കെട്ടിത്തത്തിന്റെ മുതലാളിയുമായി പാർക്കിങ് (Parking) സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടായെന്നും എന്നാൽ ഇപ്പോൾ അത് പരിഹരിച്ചു ഇനി കേസുമായി (Case) മുമ്പോട്ട് പോകാൻ താത്പര്യമില്ലെന്നും ബിഷ്ട് അറിയിച്ചു. എന്നാൽ പിന്നീട് സിസിടിവി ക്യാമറയിൽ പാർക്കിങുമായി ബന്ധപ്പെട്ട തർക്കത്തിന് ശേഷമെ അവതാർ കൗറും മകൻ രൺബീറും ഭാര്യയുമായി വാക്ക് തർക്കം ഉണ്ടായെന്ന് കണ്ടെത്തി. ഈ ദൃശ്യങ്ങളിൽ ദേഷ്യത്തിൽ രൺബീർ അമ്മയെ മര്ധിക്കുന്നതും കാണാം.

ALSO READ: ഗാർഹിക പീഡനം: ഉത്തർപ്രദേശിൽ ബിജെപി എംപിയുടെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു

അടിയേറ്റ് ബോധം കെട്ട് വീണ അവതാർ കൗറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും (Hospital) എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.  ബിന്ദാപൂർ പോലീസ് അവതാർ കൗറിന്റെ മകനെതിരെ ഐപിസി സെക്ഷൻ 304 പ്രകാരം മനഃപൂർവമല്ലാത്ത കൊലപാതകത്തിന് കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News