കോട്ടയം: ക്ഷേത്രത്തിൽ നിന്നും പൂജാരിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് റോഡിൽ തള്ളിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പാലമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പൂജാരിയെയാണ് തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് അവശനാക്കിയ ശേഷം റോഡിൽ തള്ളിയത്.
വിഷയത്തിൽ ചങ്ങനാശേരി സ്വദേശി പ്രവീൺ, തൃക്കൊടിത്താനം സ്വദേശികളായ ഗോകുൽ, ഹരീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാത്രമല്ല കൃത്യം നടത്താൻ ഉപയോഗിച്ച സ്കോർപിയോ കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Also Read: ആംബുലൻസ് കിട്ടാത്തതുകൊണ്ട് പിതാവിന്റെ മൃതദേഹം കാറിന് മുകളിൽ കെട്ടിവച്ച് ശ്മശാനത്തിലെത്തിച്ച് മകൻ!
സംഭവം നടന്നത് ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു. തിരുവല്ല സ്വദേശി വിഷ്ണു നമ്പൂതിരിയെയാണ് മൂവർ സംഘം തട്ടിക്കൊണ്ട് പോയത്. ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച ശേഷമാണ് പൂജാരിയെ തട്ടിക്കൊണ്ടു പോയത്. ശേഷം ഇദ്ദേഹത്തെ മർദ്ദിച്ച് അവശനാക്കി റോഡിൽ തള്ളുകയായിരുന്നു.
തൃക്കൊടിത്താനം പൊലീസെത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൂജാരിയ്ക്ക് അദ്ദേഹത്തെ മർദ്ദിച്ച പ്രവീണിന്റെ ഭാര്യയുമായുള്ള സൗഹൃദമാണ് വിഷയത്തിനാധാരം എന്നാണ് പൊലീസിനോട് പ്രതികൾ പറഞ്ഞിരിക്കുന്നത്. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...