Remdesivir injection അനധികൃതമായി വിൽപന നടത്തിയ 25കാരിയെ ഉൾപ്പെടെ നാല് പേരെ പൊലീസ് കൈയ്യോടെ പിടികൂടി

മരുന്ന് വാങ്ങിയ ഉപഭോക്തിവിന്റെ മൊഴി പ്രകാരം പൂണെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നികിതാ കാലെ എന്ന 25കാരിയെ ആദ്യം പിടികൂടുന്നത്. ഇവരുടെ പക്കൽ നിന്ന് പണവും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു,

Written by - Zee Malayalam News Desk | Last Updated : Apr 25, 2021, 09:56 PM IST
  • റെംഡെസിവിർ മരുന്നിന് 37,000 രൂപയ്ക്ക് പൂണെ ഖഡാക്കിയോണിൽ വിൽപന നടത്തിയ 25കാരിയെയാണ് പൊലീസ് ആദ്യം കൈയ്യോടെ പിടികൂടിയത്.
  • മരുന്ന് വാങ്ങിയ ഉപഭോക്തിവിന്റെ മൊഴി പ്രകാരം പൂണെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നികിതാ കാലെ എന്ന 25കാരിയെ ആദ്യം പിടികൂടുന്നത്.
  • ഇവരുടെ പക്കൽ നിന്ന് പണവും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു
  • ഇവരെ കൂടാതെ പൂണെയിലെ തന്നെ ചിഞ്ച്വാഡ് എന്ന് സ്ഥലത്ത് വെച്ച് രാഹുൽ വാലഞ്ച്, റോഹൻ വാലഞ്ച് എന്നിവരെയും, മുംബൈയിൽ നിന്ന് പ്രാതിക് ബോഹ്ർ എന്ന്
Remdesivir injection അനധികൃതമായി വിൽപന നടത്തിയ 25കാരിയെ ഉൾപ്പെടെ നാല് പേരെ പൊലീസ് കൈയ്യോടെ പിടികൂടി

Pune : കോവിഡ് ചികിത്സക്കായി ഇന്ത്യയിൽ ഉപയോഗിക്കുന്ന മരുന്നുകളിൽ ഒന്നായ റെംഡെസിവിർ ഇഞ്ചെക്ഷൻ (Remdesivir injection) അനധികൃതമായി വിൽപന നടത്തിയ നാല് പേരെ പൊലീസ് പിടികൂടി. റെംഡെസിവിർ മരുന്നിന് 37,000 രൂപയ്ക്ക് പൂണെ ഖഡാക്കിയോണിൽ വിൽപന നടത്തിയ 25കാരിയെയാണ് പൊലീസ് ആദ്യം കൈയ്യോടെ പിടികൂടിയത്. 

മരുന്ന് വാങ്ങിയ ഉപഭോക്തിവിന്റെ മൊഴി പ്രകാരം പൂണെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നികിതാ കാലെ എന്ന 25കാരിയെ ആദ്യം പിടികൂടുന്നത്. ഇവരുടെ പക്കൽ നിന്ന് പണവും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു,

ALSO READ : Remdesivir : എന്താണ് റെംഡെസിവിർ? ഉപയോഗിക്കുന്നത് എങ്ങനെ, ദോഷവശങ്ങൾ എന്തൊക്കെ?

ഇവരെ കൂടാതെ പൂണെയിലെ തന്നെ ചിഞ്ച്വാഡ് എന്ന് സ്ഥലത്ത് വെച്ച് രാഹുൽ വാലഞ്ച്, റോഹൻ വാലഞ്ച് എന്നിവരെയും, മുംബൈയിൽ നിന്ന് പ്രാതിക് ബോഹ്ർ എന്ന് .യുവാവിനെ അനധികൃതമായി റെംഡെസിവിർ വിൽപന നടത്തിയതിന് പൊലീസ് പിടികൂടി. അന്വേഷണത്തിൽ ഇവർ നാല് പേരും തമ്മിൽ ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു.

ALSO READ : Covid Second Wave: കിട്ടാനില്ലാത്ത മരുന്നുകൾ ഇതാണ്,സൂക്ഷിക്കണം
 
ഒരു ഇഞ്ചക്ഷൻ ഡോസിന് 3,490 രൂപ വീതം വെച്ചാണ് ഇവർ ഈടാക്കിയിരുന്നത്. ഇവർക്ക് എവിടെ നിന്നാണ് ഈ മരുന്ന് ഇത്രയധികം ലഭിക്കുന്നതിനെ കുറച്ച് ചോദ്യം ചെയ്തുവരികയാണെന്ന് എഎസ്ഐ പ്രകാശ് മോർ പറഞ്ഞു. നാല് പേരർക്കെതിരെ എഫ്ഐആർ രേഖപ്പെടുത്തുകയും ചെയ്തു.

ALSO READ : അധ്യാപകരിൽ നിന്നും ലക്ഷങ്ങൾ തട്ടി ഒളിവിൽ പോയ ദമ്പതികൾ പിടിയിൽ

കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ ഓക്സിജനും റെംഡെസിവിർ മരുന്നിനുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകളാണ് നടക്കുന്നത്. പൂഴ്ത്തിവെപ്പും മറ്റ് നടക്കുന്ന സാഹചര്യത്തിൽ പല ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഓക്സിജന്റെയും അവശ്യ മരുന്നുകളുടെ ലഭ്യത വളരെ കുറവാണ്. ഓക്സിജൻ ലഭ്യത കുറവ് മൂലം നിരവധി പേരാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇതിനോടകം മരിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News