Crime: കിണര്‍ കുഴിക്കാന്‍ എത്തി പതിമൂന്ന്കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും

Thirteen year old girl was molested: വീട്ടില്‍ ആരുമില്ലെന്നറിഞ്ഞ പ്രതി അടുക്കള വാതില്‍ വഴി  വീടിനകത്ത് കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 12, 2023, 05:43 PM IST
  • 2018 മാര്‍ച്ച് 26 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.
  • കുട്ടിയുടെ വീട്ടിനടുത്ത് കിണര്‍ കുഴിക്കാനായി എത്തിയതാണ് ഷിബിന്‍.
  • കുട്ടിയെ പരിചയപ്പെട്ടതിന് ശേഷം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടില്‍ പല തവണ പ്രതി പോയി.
Crime: കിണര്‍ കുഴിക്കാന്‍ എത്തി പതിമൂന്ന്കാരിയെ പീഡിപ്പിച്ചു;  പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും

തിരുവനന്തപുരം:  കിണര്‍ കുഴിക്കാന്‍ എത്തി അയല്‍വാസിയായ പതിമൂന്ന് കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും. പാങ്ങോട് ഭരതന്നൂര്‍ ഷൈനി ഭവനില്‍ ഷിബിന്‍ (32) ആണ് കുട്ടിയെ പീഡിപ്പിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. ജഡ്ജി ആജ് സുദര്‍ശന്‍ ആണ് വിധി പ്രസ്താവിച്ചത്. പിഴ അടയ്ക്കാതിരുന്നാല്‍ ആറ് മാസം അധികം  ശിക്ഷ അനുഭവിക്കണം. പിഴ തുക അടയ്കക്ുകയാണെങ്കില്‍ അത് കുട്ടിക്ക് നല്‍കണം. 

2018 മാര്‍ച്ച് 26 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. കുട്ടിയുടെ വീട്ടിനടുത്ത് കിണര്‍ കുഴിക്കാനായി എത്തിയതാണ് ഷിബിന്‍. കുട്ടിയെ പരിചയപ്പെട്ടതിന് ശേഷം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടില്‍ പല തവണ പ്രതി പോയി. സംഭവം നടക്കുന്ന ദിവസം വീട്ടില്‍ ആരുമില്ലെന്നറിഞ്ഞ പ്രതി അടുക്കള വാതില്‍ വഴി  വീടിനകത്ത് കയറി കുട്ടിയെ പീഡിപ്പിച്ചു. .സംഭവത്തില്‍ ഭയന്ന് പോയ കുട്ടി അതിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങി കൂട്ടുകാരിയുടെ വീട്ടില്‍ പോയി. പിന്നീട് രാത്രി  കൂട്ടുകാരി വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ എത്തി കുട്ടിയെ വീട്ടിലേക്ക് കൊണ്ട് പോയത്.

ALSO READ:  മുഖംമൂടി ധരിച്ചെത്തി വയോധികയെ ആക്രമിച്ചു; മരുമകൾ പിടിയിൽ

എന്നിട്ടും പീഡന സംഭവം കുട്ടി വീട്ടില്‍ പറഞ്ഞില്ല. രണ്ട് വര്‍ഷം കഴിഞ്ഞ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഡോക്ടറെ കണ്ടപ്പോഴാണ് ഈ സംഭവം പുറത്ത് പറഞ്ഞത്.തുടര്‍ന്ന് പാലോട് പൊലീസ് കേസെടുത്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, എം.മുബീന, ആര്‍.വൈ.അഖിലേഷ് എന്നിവര്‍ ഹാജരായി.പ്രോസിക്യൂഷന്‍ പതിനഞ്ച് സാക്ഷികളെ വിസ്തരിച്ചു. പതിനെട്ട് രേഖകള്‍ ഹാജരാക്കി. പാലോട് സി ഐ സി.കെ.മനോജാണ് കേസ് അന്വെഷിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News