ഇടുക്കി: മോഷ്ടാവിനെയും കൊലപാതകിയെയുമൊക്കെ വരക്കാൻ പാട് പെട്ട് കോമഡിയാകാറുണ്ട് ചിലപ്പോഴെങ്കിലും പോലീസിൻറെ സ്കെച്ച് ആർട്ടിസ്റ്റുമാർ. എന്നാൽ ഇത് മറ്റൊരു കഥയാണ്. കൂട്ടു പ്രതിയെ കിട്ടാൻ പിടിയിലായ പ്രതി തന്നെ കൂട്ടാളിയുടെ പടം പോലീസിന് വരച്ച് നൽകി.ആ കഥ ഇങ്ങനെ...
കഴിഞ്ഞ ദിവസമാണ് കട്ടപ്പന നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷ്ടാക്കൾ ഇളക്കിയെടുത്തത്. തുടർന്ന് സമീപത്തെ വീടിന്റെ മുറ്റത്ത് വച്ച് ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുന്നതിനിടയിൽ മോഷ്ടാക്കളിൽ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.എന്നാൽ ഒരാൾ ഓടി രക്ഷപ്പെട്ടു.
മോഷ്ടാവിനെ പറ്റി സൂചന ഇല്ലാതിരുന്നതോടെ അറസ്റ്റിലായ പ്രതിയോട് തന്നെ പോലീസ് കൂട്ടു പ്രതിയുടെ ചിത്രം വരക്കാൻ ആവശ്യപ്പെട്ടു. ഒടുവിൽ കേസിൽ പിടിയിലായ കോഴഞ്ചേരി സ്വദേശി അജയകുമാർ തൻറെ കൂട്ടാളി സുബിൻറെ ചിത്രം വരച്ച് നൽകി.ഒന്നാം പ്രതി വരച്ചു നൽകിയ രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിൻറെ അന്വേഷണം. പിന്നെ താമസിച്ചില്ല
അന്ന് രാത്രിയിൽ തന്നെ നടന്ന് കട്ടപ്പന ടൗണിലെത്തിയ പ്രതി സുബിൻ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ ഒളിച്ചിരുന്നു.തുടർന്ന് ജോലി അന്വേഷിച്ച് ബസ് സ്‌റ്റാൻഡിലൂടെ നടക്കുന്നതിനിടയിൽ പോലീസ് പിടികൂടി. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയാണ് പിടിയിലായ സുബിൻ. രൂപരേഖയുടെ സഹായത്തോടെ നടത്തിയ അന്വേഷണം പോലീസിനെ സഹായിച്ചു. പടം പെർഫക്ട് ഒരു പക്ഷെ പോലീസ് ആർട്ടിസ്റ്റിനേക്കാൾ പെർഫക്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...