Popular Front Rally: കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത് പിതാവിന്റെ അറിവോടെ; മുദ്രാവാക്യം പഠിപ്പിച്ചത് പോപ്പുലർ ഫ്രണ്ട് മണ്ഡലം സെക്രട്ടറി

Hate Slogan: കുട്ടി വിളിച്ച മുദ്രാവാക്യം അച്ഛനും ഏറ്റു വിളിച്ചതായി കണ്ടെത്തിയെന്നും പോലീസ് വ്യക്തമാക്കി. മതസ്പര്‍ധ ആളിക്കത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : May 30, 2022, 05:37 PM IST
  • അച്ഛനും കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ സഹായിച്ചു
  • മുദ്രാവാക്യം പഠിപ്പിച്ചത് എസ്ഡിപിഐ മണ്ഡലം സെക്രട്ടറിയാണെന്നും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു
  • തൃപ്പൂണിത്തുറ എസ്ഡിപിഐ സെക്രട്ടറി സുധീറിനെതിരായ റിമാൻഡ് റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്
  • കുട്ടി വിളിച്ച മുദ്രാവാക്യം അച്ഛനും ഏറ്റു വിളിച്ചതായി കണ്ടെത്തിയെന്നും പോലീസ് വ്യക്തമാക്കി
Popular Front Rally: കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത് പിതാവിന്റെ അറിവോടെ; മുദ്രാവാക്യം പഠിപ്പിച്ചത് പോപ്പുലർ ഫ്രണ്ട് മണ്ഡലം സെക്രട്ടറി

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത് പിതാവിന്റെ അറിവോടെയെന്ന് പോലീസ്. മുദ്രാവാക്യം പഠിപ്പിച്ചത് എസ്ഡിപിഐ മണ്ഡലം സെക്രട്ടറിയാണെന്നും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. തൃപ്പൂണിത്തുറ എസ്ഡിപിഐ സെക്രട്ടറി സുധീറിനെതിരായ റിമാൻഡ് റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. അച്ഛനും കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ സഹായിച്ചു. കുട്ടി വിളിച്ച മുദ്രാവാക്യം അച്ഛനും ഏറ്റു വിളിച്ചതായി കണ്ടെത്തിയെന്നും പോലീസ് വ്യക്തമാക്കി. മതസ്പര്‍ധ ആളിക്കത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അറസ്റ്റിലായ സംസ്ഥാന സമിതി അംഗം പി കെ യഹിയ തങ്ങളെ റിമാൻഡ് ചെയ്തു. ആലപ്പുഴ അഡീഷണൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് യഹിയയെ റിമാൻഡ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനായിരുന്നു യഹിയ തങ്ങൾ. കേസിൽ ഇതുവരെ 26 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിലാണ് വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. ഒരാളുടെ തോളിലിരിക്കുന്ന കുട്ടിയാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്. വിവിധ മതവിഭാ​ഗങ്ങൾക്കെതിരെ ഭീഷണി മുഴക്കുന്ന രീതിയിലായിരുന്നു മുദ്രാവാക്യം. സമൂഹമാധ്യമങ്ങളില്‍ ഇതിന്‍റെ വീഡിയോ പ്രചരിച്ചിരുന്നു. തുടർന്ന് ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വന്നത്. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News