തിരുവനന്തപുരം: തമിഴ് സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റ് പങ്കുവെച്ചെന്നതാണ് കനൽ കണ്ണനെതിരെയുള്ള പരാതി. ഡിഎംകെ നേതാവിന്റെ പരാതിയിലാണ് കനൽ കണ്ണനെ അറസ്റ്റ് ചെയ്തത്. നാഗർകോവിൽ സൈബർ ക്രൈം ഓഫീസിൽ അദ്ദേഹം രാവിലെ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. ചോദ്യം ചെയ്യലിന്റെ സമയം ഹിന്ദു മുന്നണി, ബിജെപി പ്രവർത്തകർ സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയിരുന്നു. തമിഴ്നാട് ഹിന്ദു മുന്നണിയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയാണ് കനൽ കണ്ണൻ.
ക്രിസ്ത്യൻ വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തതിനെ തുടർന്ന് കനൽ കണ്ണനെതിരെ തമിഴ്നാട് പോലീസ് കേസെടുത്തിരുന്നു. കന്യാകുമാരിയിലെ ഡി.എം.കെ. നേതാവ് ഓസ്റ്റിൻ ബെന്നറ്റാണ് കനൽ കണ്ണനെതിരെ പരാതി നൽകിയത്. ക്രിസ്ത്യൻ മതവിഭാഗത്തെ അപകീർത്തിപ്പെടുന്നതും മതവിശ്വാസികൾക്കിടയിൽ വിദ്വേഷം പടർത്തുന്ന തരത്തിലുമുള്ള വീഡിയോ ആണ് ഇയാൾ പങ്കുവെച്ചതെന്നായിരുന്നു ഓസ്റ്റിൻ പരാതിയിൽ ചൂണ്ടികാണിച്ചത്.
Also Read: Leo updates: തിയേറ്ററുകളിൽ തീ പടർത്താൻ 'ലിയോ'; വിജയ്‌യുടെ ഭാഗം പൂർത്തിയായി
മുൻപും വിദ്വേഷപ്രചാരണത്തിന്റെ പേരിൽ കനൽ കണ്ണന് ഇത്തരത്തിൽ നിയമ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. ശ്രീരംഗം ക്ഷേത്രത്തിനു സമീപമുള്ള പെരിയാറിന്റെ പ്രതിമ തകർക്കാൻ പൊതുയോഗത്തിൽ ആഹ്വാനം ചെയ്തതിനെത്തുടർന്ന് ഇദ്ദേഹം കഴിഞ്ഞവർഷം അറസ്റ്റിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...