ഇടുക്കി: കുമളിയിലെ മൊബൈൽ ഷോപ്പിൽ നിന്നും ആഢംബര ഫോണുകൾ മോഷ്ടിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. സ്വകാര്യ ബാങ്കിലെ സെയിൽസ് മാനേജരും തൃച്ചി സ്വദേശിയുമായ ദീപക്ക് മനോഹർ ആണ് പിടിയിലായത്. ഫോൺ വാങ്ങാൻ എന്ന വ്യാജേന എത്തിയാണ് ഇയാൾ മോഷണം നടത്തിയത്. ഇടുക്കിയിൽ വിനോദ സഞ്ചാരിയായി എത്തിയാണ് മോഷണം നടത്തിയത്.
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കുമളിയിലെ മൊബൈൽ വ്യാപാര സ്ഥാപനത്തിൽ മോഷണം നടന്നത്. തമിഴ്നാട്ടിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം തേക്കടിയിൽ വിനോദ സഞ്ചാരിയായി എത്തിയതായിരുന്നു സ്വകാര്യ ബാങ്കിലെ സെയിൽസ് മാനേജരായ ദീപക്ക് മനോഹർ. കുമളി ടൗണിലൂടെ സംഘം സഞ്ചരിക്കുന്നതിനിടെയാണ്, ഫോൺ വാങ്ങനെന്ന വ്യാജേന ഇയാൾ സ്ഥാപനത്തിൽ എത്തിയത്.
ALSO READ: വയനാട്ടിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
തുടർന്ന് കടയിൽ നിന്ന് ഇയാൾ രണ്ട് ആഢംബര ഫോണുകൾ മോഷ്ടിച്ചു. തുടർന്ന് തമിഴ്നാട്ടിലേയ്ക്ക് കടന്ന പ്രതിയെ തൃച്ചിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മേഷ്ടിക്കപ്പെട്ട രണ്ട് ഫോണുകളും ഇയാളുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു.
വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും പ്രതിയായ ദീപക്കും സംഘവും എത്തിയ ട്രാവൽ ഏജൻസി കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ് പോലീസിനെ പ്രതിയിലേക്കെത്തിച്ചത്. പ്രതി സമാനമായ മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുയാണെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.