സുബൈറിന്റെ പോസ്റ്റുമോർട്ടം സമയത്ത് ശ്രീനിവാസന്റെ കൊലയാളികൾ ആശുപത്രിയിൽ; നിർണ്ണായക തെളിവുകൾ പുറത്ത്

ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികൾക്കെതിരായ നിർണ്ണായക തെളിവുകൾ പുറത്ത്.

Last Updated : Apr 19, 2022, 08:21 AM IST
  • ശ്രീനിവാസന്റെ കൊലപാതകത്തിൽ നിർണ്ണായക തെളിവുകൾ പുറത്ത്
  • സുബൈറിന്റെ പോസ്റ്റുമോർട്ടം സമയത്ത് ശ്രീനിവാസന്റെ കൊലയാളികൾ ആശുപത്രിയിൽ
  • തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്
സുബൈറിന്റെ പോസ്റ്റുമോർട്ടം സമയത്ത് ശ്രീനിവാസന്റെ കൊലയാളികൾ  ആശുപത്രിയിൽ; നിർണ്ണായക തെളിവുകൾ പുറത്ത്

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികൾക്കെതിരായ നിർണ്ണായക തെളിവുകൾ പുറത്ത്. ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം ആദ്യം കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ പോസ്റ്റുമോർട്ടം സമയത്ത് ജില്ലാ ആശുപത്രിയിൽ എത്തിയതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.  

Also Read: പാലക്കാട് ഇരട്ടകൊലപാതകം; ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും; നടപടികൾ ഊർജ്ജിതമാക്കി പോലീസ്

ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഏപ്രിൽ 15 ന് സുബൈറിന്റെ കൊലപ്പെടുത്തുകയും (Subair Murder) 16 ന് രാവിലെ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടക്കുകയും ചെയ്‌തിരുന്നു.  ഈ സമയത്താണ് പ്രതികൾ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നത്.  ഇവിടെ നിന്നാണ് പ്രതികൾ ശ്രീനിവാസിനെ കൊലപ്പെടുത്താൻ പോയതെന്നാണ് നിഗമനം.

അന്നേ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത് (Sreenivasan Murder Case). ജില്ലാ ആശുപത്രിയിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം നഗരത്തിന് പുറത്തേക്ക് പ്രതികൾ നീങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവരുടെ മൊബൈ ഫോണുകൾ പലയിടത്തായി ഉപേക്ഷിച്ച നിലയിലും പോലീസ് കണ്ടെടുത്തു. 

Also Read: റൊണാൾഡോയുടെ ആൺകുഞ്ഞ് മരിച്ചു, ദുഃഖം പങ്കുവെച്ച് താരം

രണ്ടുകൊലപാതകത്തിന് പിന്നിലും രാഷ്‌ട്രീയ വൈരാഗ്യമാണെന്നാണ് എഫ്‌ഐആർ റിപ്പോർട്ടിൽ പറയുന്നത്. ശനിയാഴ്ച ഉച്ചയ്‌ക്കാണ് എസ്ഡിപിഐ പ്രവർത്തകരുടെ സംഘമെത്തി ശ്രീനിവാസനെ കടയ്ക്കകത്ത് കയറി വെട്ടിക്കൊന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ രാഷ്‌ട്രീയ വൈരം തീർക്കുന്നതിനായി ശ്രീനിവാസനെ അക്രമികൾ വെട്ടിക്കൊല്ലുകയായിരുന്നുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. 

അതിന്റെ തലേ ദിവസം എസ്ഡിപിഐ പ്രവർത്തകൻ പള്ളിയിൽ നിസ്കാരം കഴിഞ്ഞു മടങ്ങവേ പിതാവിന്റെ മുന്നിൽ വച്ചാണ് പട്ടാപ്പകൽ വെട്ടിക്കൊന്നത്.  ഉടൻ തന്നെ സുബൈറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News