ഇഞ്ചി ചായ ഇടയ്ക്കിടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഏറ്റവും മികച്ച പ്രതിവിധിയാണ്.
ആന്റി ഓക്സിഡന്റുകളും, വിറ്റാമിനും, മിനറല്‍സും ധാരാളം അടങ്ങിയിട്ടുള്ള ഒരു സുഗന്ധ വ്യഞ്ജനമാണ് ഇഞ്ചി. അതുകൊണ്ട് തന്നെ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇഞ്ചി ചായ ഉൾപ്പെടുത്തുന്നതിലൂടെ ഒട്ടനവധി ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നു.
ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു,
സന്ധിവാതം, ഹൃദ്രോഗം, കാൻസർ തുടങ്ങിയവയുടെ സാധ്യത കുറയ്ക്കാൻ ഇഞ്ചി ചായ സഹായിക്കുന്നു.
രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും അതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇഞ്ചി ചായ സഹായിക്കും.
ഇഞ്ചി ചായ പതിവായി കുടിക്കുന്നത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ഇഞ്ചിയിലെ ആന്റിഓക്‌സിഡന്റുകൾ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണകരമാണ്.
ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ് ഇഞ്ചി. അതിനാൽ തന്നെ ദഹനപ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ ഇഞ്ചി ചായ സഹായിക്കും.
വണ്ണം കുറയ്ക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ദിവസവും ഇഞ്ചി ചായ കുടിക്കാം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)