Sreejith Ravi Remanded: ശ്രീജിത്ത് രവി ജയിലിലേക്ക്; നഗ്നതാ പ്രദര്‍ശന കേസില്‍ ജാമ്യം നല്‍കാതെ കോടതി, 14 ദിവസം റിമാന്‍ഡ്

Sreejith Ravi POCSO Case: ഇതാദ്യമായിട്ടല്ല പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ ശ്രീജിത്ത് രവി നഗ്നതാ പ്രദർശനം നടത്തുന്നത്. നേരത്തേയും സമാനമായ പരാതിയിൽ കേസ് എടുത്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 7, 2022, 04:03 PM IST
  • ശ്രീജിത്ത് രവിയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു
  • 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ് ഇപ്പോൾ
  • രണ്ട് ദിവസം മുമ്പായിരുന്നു ശ്രീജിത്ത് രവിയ്ക്കെതിരെ പരാതി ലഭിച്ചത്
Sreejith Ravi Remanded: ശ്രീജിത്ത് രവി ജയിലിലേക്ക്; നഗ്നതാ പ്രദര്‍ശന കേസില്‍ ജാമ്യം നല്‍കാതെ കോടതി, 14 ദിവസം റിമാന്‍ഡ്

തൃശൂര്‍: പോക്‌സോ കേസില്‍ സിനിമ താരം ശ്രീജിത്ത് രവിയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. ശ്രീജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി ഉത്തരവായി. തൃശൂരിലെ പാര്‍ക്കിന് സമീപം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തിലാണ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതാദ്യമായിട്ടല്ല പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ ശ്രീജിത്ത് രവി നഗ്നതാ പ്രദർശനം നടത്തുന്നത്. നേരത്തേയും സമാനമായ പരാതിയിൽ കേസ് എടുത്തിരുന്നു.

തൃശൂര്‍ പോക്‌സോ കോടതിയാണ് ശ്രീജിത്ത് രവിയെ റിമാന്‍ഡ് ചെയ്തത്. മാനസികാരോഗ്യ പ്രശ്‌നം ചൂണ്ടിക്കാണിച്ച് ജാമ്യം നല്‍കണം എന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. 2016 ല്‍ രക്ഷപ്പെട്ടെങ്കിലും ഇപ്പോള്‍ ജയിലിലേക്ക് പോകാനാണ് ശ്രീജിത്ത് രവിയുടെ വിധി.

Read Also: ശ്രീജിത്ത് രവി രോഗബാധിതനോ? മരുന്നുമുടങ്ങിയത് പ്രശ്‌നമായെന്ന്... പണ്ടുമുതലേ പ്രശ്‌നക്കാരന്‍, അന്ന് രക്ഷപ്പെട്ടതിങ്ങനെ...

മാനസിക രോഗം മൂലമാണ് ഇത്തരത്തില്‍ പെരുമാറിയത് എന്നായിരുന്നു ശ്രീജിത്തിന്റെ വിശദീകരണം. മരുന്നുമുടങ്ങിയതോടെയാണ് പ്രശ്‌നമായത് എന്നും പറഞ്ഞിരുന്നു. ഇതിനായി മെഡിക്കല്‍ രേഖകളും ഹാജരാക്കിയിരുന്നു. പക്ഷേ, ഹാജരാക്കിയ രേഖ ഇന്നത്തെ (ജൂലായ് 7, വ്യാഴാഴ്ച) തിയ്യതിയില്‍ ഉള്ളതായിരുന്നു. ശ്രീജിത്ത് രവി ആറ് മാസം മുമ്പ് വരെ ചികിത്സ തേടിയിരുന്നു എന്ന കാര്യം പ്രോസിക്യൂഷനും അംഗീകരിച്ചിരുന്നു. പക്ഷേ, സമാനമായ കുറ്റകൃത്യങ്ങള്‍ മുമ്പും പ്രതി ചെയ്തിട്ടുണ്ട് എന്ന് പ്രോസിക്യൂഷന്‍ വാദിക്കുകയായിരുന്നു. ജാമ്യം അനുവദിക്കരുത് എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയും ചെയ്തു.

ശ്രീജിത്ത് രവി ഒരുതവണ മാത്രമല്ല പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത് എന്നതാണ് പുറത്ത് വരുന്ന വിവരം. സംഭവം നടക്കുന്നതിന്റെ തലേന്നും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് എത്തുന്ന വഴിയ്ക്ക്, നേരത്തേ എത്തി കാറില്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് പറയുന്നത്. ആദ്യത്തെ തവണ കുട്ടികള്‍ രക്ഷിതാക്കളെ അറിയിച്ചെങ്കിലും പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍ തൊട്ടടുത്ത ദിവസവും ഇത് ആവര്‍ത്തിച്ചതോടെയാണ് പോലീസില്‍ പരാതിപ്പെട്ടത്.

സംഭവം നടക്കുമ്പോള്‍ ശ്രീജിത്ത് രവി എന്ന സിനിമ താരമാണ് ഇത് എന്ന് കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ അറിവുണ്ടായിരുന്നില്ല. കാറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ശ്രീജിത്ത് രവിയിലേക്ക് എത്തിയത്. പിന്നീട് കുട്ടികള്‍ ശ്രീജിത്ത് രവിയെ തിരിച്ചറിയുകയും ചെയ്തു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News