ഹരിപ്പാട് ബന്ധുവിനെ എയർ​ഗൺ കൊണ്ട് വെടിവെച്ചു കൊന്ന പ്രതി അറസ്റ്റിൽ

വീയപുരത്ത് ഒറ്റപ്പെട്ട പ്രദേശത്തെ പറമ്പിലാണ് സോമൻ ഒളിവിൽ കഴിഞ്ഞത്

Written by - Zee Malayalam News Desk | Last Updated : Aug 29, 2023, 11:18 PM IST
  • ഇന്നലെ ഓഗസ്റ്റ് 28 വൈകിട്ട് 7 മണിയോടെയാണ് ഹരിപ്പാട് പള്ളിപ്പാട് സ്വദേശി വഴുതാനത്ത് സോമൻ കൊല്ലപ്പെട്ടത്.
  • അയൽവാസിയായ പ്രസാദ് എയർഗൺ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.
  • തൊട്ടുപിന്നാലെ ഒളിവിൽ പോയ പ്രസാദിനെ വീയപുരത്തുനിന്നാണ് പോലീസ് പിടികൂടിയത്.
ഹരിപ്പാട് ബന്ധുവിനെ എയർ​ഗൺ കൊണ്ട് വെടിവെച്ചു കൊന്ന പ്രതി അറസ്റ്റിൽ

ആലപ്പുഴ : ഹരിപ്പാട് മധ്യവയസ്കനെ വെടിവച്ച് കൊന്ന കേസിൽ പ്രതി പിടിയിൽ. കൊല്ലപ്പെട്ട സോമന്‍റെ ബന്ധുവും അയൽവാസിയുമായ പ്രസാദാണ് അറസ്റ്റിലായത്. നാളുകളായി ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. ഇന്നലെ ഓഗസ്റ്റ് 28 വൈകിട്ട് 7 മണിയോടെയാണ് ഹരിപ്പാട് പള്ളിപ്പാട് സ്വദേശി വഴുതാനത്ത് സോമൻ കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രസാദ് എയർഗൺ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഒളിവിൽ പോയ പ്രസാദിനെ വീയപുരത്തുനിന്നാണ് പോലീസ് പിടികൂടിയത്.

വീയപുരത്ത് ഒറ്റപ്പെട്ട പ്രദേശത്തെ പറമ്പിലാണ് ഇന്നലെ രാത്രിയിൽ സോമൻ ഒളിവിൽ കഴിഞ്ഞത്. ബന്ധുക്കളായ സോമനും പ്രസാദും കാലങ്ങളായി അകൽച്ചയിലായിരുന്നു. തർക്കവും കയ്യാങ്കളിയും പതിവ് സംഭവം. ഇന്നലെ വൈകിട്ടും വാക്ക് തർക്കം ഉണ്ടായി. ഇതിന് പിന്നാലെ സോമനെ വെടിവെക്കുകയായിരുന്നു. വിമുക്ത ഭടൻ കൂടിയുമാണ് പ്രതിയായ പ്രസാദ്.

ALSO READ : Accident: പോലീസിനെ വെട്ടിച്ച് പായുന്നതിനിടെ കാർ മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

സോമന്‍റെ വയറിലും മുതുകിലുമാണ് വെടിയേറ്റത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം സോമന്‍റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News