പതിമൂന്നുകാരന് നേരെ ലൈംഗികാതിക്രമം; വർക്കലയിൽ യുവാവ് അറസ്റ്റിൽ

POCSO Case കടയിൽ പോയി സാധനം വാങ്ങി വീട്ടിലേക്ക് തിരികെ വരും വഴിയാണ് കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്

Written by - Zee Malayalam News Desk | Last Updated : Nov 22, 2022, 09:08 PM IST
  • നവംബർ 18-ംാ തിയതിയാണ് കേസിന് ആസ്പദമായ സംഭവ നടക്കുന്നത്.
  • ആൺകുട്ടി രാവിലെ 10.30ന് സൈക്കിളിൽ കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് വരുന്ന വഴിയിൽ തടഞ്ഞ് നിർത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു പ്രതി.
  • സംഭവത്തിന് ശേഷം പേടിച്ചു ഭയന്ന കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.
  • തുടർന്ന് പോലീസിൽ പരാതി നൽകി
പതിമൂന്നുകാരന് നേരെ ലൈംഗികാതിക്രമം; വർക്കലയിൽ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പതിമൂന്നുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ വർക്കലയിൽ യുവാവ് അറസ്റ്റിൽ. വെട്ടൂർ സ്വദേശി അഭിലാഷിനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ 18-ംാ തിയതിയാണ് കേസിന് ആസ്പദമായ സംഭവ നടക്കുന്നത്. ആൺകുട്ടി രാവിലെ 10.30ന് സൈക്കിളിൽ കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് വരുന്ന വഴിയിൽ തടഞ്ഞ് നിർത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു പ്രതി. 

സംഭവത്തിന്  ശേഷം പേടിച്ചു ഭയന്ന കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. ഇടവഴിയിൽ വെച്ച് കുട്ടിയെ തടഞ്ഞ് നിർത്തിയ അഭിലാഷ് ലൈംഗികമായി ചൂഷ്ണം ചെയ്യുകയായിരുന്നു. നിലവിളിച്ച കുട്ടിയെ ബഹളമുണ്ടാക്കിയാൽ കൊന്ന് കളയുമെന്നും പ്രതി ഭീഷണിപ്പെടുത്തി. 

ALSO READ : Tripunithura Sexual Abuse Case: തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്ന് അധ്യാപകർ അറസ്റ്റിൽ

ഇതിന് മുമ്പും പ്രതിയായ അഭിലാഷ് തന്നോട് ലൈംഗികാതിക്രമം കാണിച്ചിട്ടുണ്ടെന്ന് വിദ്യാർഥി പോലീസിന് മൊഴി നൽകി. മരം വെട്ടുകാരനായ പ്രതി കുട്ടിക്ക് എട്ട് വയസ് പ്രായമുള്ളപ്പോഴാണ് ഇതിന് മുമ്പ് ലൈംഗികമായി ചൂഷ്ണം ചെയ്തത്. കുട്ടിയുടെ വീട്ടിൽ മരം മുറിക്കാൻ എത്തിയ സമയവും ഇതുപോലെ ഉപദ്രവിച്ചിരുന്നതായിട്ടാണ് കുട്ടിയുടെ മൊഴി. 

മാതാപിതാക്കൾ നൽകിയ പരാതിയിന്മേൽ, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമ പ്രകാരം പോക്സോ വകുപ്പുകൾ ചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ നടപടിക്രമങ്ങൾ പുർത്തയാക്കിയ ശേഷം റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News