Maharajs College Ernakulam: മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു

Maharajs College Ernakulam: ജനറല്‍ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിയെ അല്‍പ്പം മുൻപ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തിട്ടില്ല എന്നുമാണ് റിപ്പോർട്ട്.

Written by - Ajitha Kumari | Last Updated : Jan 18, 2024, 11:01 AM IST
  • എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റതായി റിപ്പോർട്ട്
  • എസ്എഫ്ഐ നേതാവ് നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്
  • സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
Maharajs College Ernakulam: മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റതായി റിപ്പോർട്ട്. എസ്എഫ്ഐ നേതാവ് നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.   സംഭവം നടന്നത് പുലർച്ചെ ഒരു മണിയോടെയായിരുന്നു.

Also Read: Rahul Mamkootathil: യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി

ആക്രമണത്തിന് പിന്നിൽ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് എസ്എഫ്ഐ ആരോപണം. വിദ്യാർത്ഥിയുടെ കാലിനും വയറിന്റെ ഭാഗത്തും കൈക്കുമാണ് കുത്തേറ്റിരിക്കുന്നത്. ജനറല്‍ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിയെ അല്‍പ്പം മുൻപ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തിട്ടില്ല എന്നുമാണ് റിപ്പോർട്ട്.

Also Read: Shukra Gochar 2024: ശുക്രൻ ധനുരാശിയിലേക്ക്; ഇവർക്ക് ഇന്നുമുതൽ സ്പെഷ്യൽ നേട്ടങ്ങൾ!

ചികിത്സയിലുള്ള നാസര്‍ അബ്ദുള്‍ റഹ്മാന്റെ മൊഴിയെടുക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്. നാടക പരിശീലനത്തിനിടെ കോളേജില്‍ എസ്എഫ്ഐ- ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘർഷമാണ് കാത്തിരുത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ കോളേജില്‍ എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടർന്ന് ഫ്രട്ടേണിറ്റി പ്രവര്‍ത്തകരായ ചില വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.  കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News