Suicide: ഫോൺ അമിതമായി ഉപയോഗിച്ചതിന് വഴക്കു പറഞ്ഞു; ജീവനൊടുക്കി വിദ്യാർത്ഥി

Crime News: ശനിയാഴ്ച രാത്രി കോട്ട നഗരത്തിലെ ബോറെഖേഡ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബജ്‌റംഗ് നഗർ ഏരിയയിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ഫോൺ ഉപയോഗം ചൊല്ലി പിതാവ് വഴക്കു പറയുകയും മൊബൈൽ ഫോൺ വാങ്ങിവെക്കുകയും ചെയ്തിരുന്നു

Written by - Ajitha Kumari | Last Updated : Jan 15, 2024, 12:54 PM IST
  • മൊബൈൽ ഫോണിന്റെ അമിതമായി ഉപയോഗിത്തിനെ ചൊല്ലി അച്ഛൻ വഴക്കു പറഞ്ഞതിന് പിന്നാലെ ജീവനൊടുക്കി വിദ്യാർത്ഥിനി
  • സംഭവം നടന്നത് രാജസ്ഥാനിലാണ്
  • രാജസ്ഥാനിലെ കോട്ടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കൃപാൻഷിയാണ് ആത്മഹത്യ ചെയ്തത്
Suicide: ഫോൺ അമിതമായി ഉപയോഗിച്ചതിന് വഴക്കു പറഞ്ഞു; ജീവനൊടുക്കി വിദ്യാർത്ഥി

ജയ്പൂർ: മൊബൈൽ ഫോണിന്റെ അമിതമായി ഉപയോഗിത്തിനെ ചൊല്ലി അച്ഛൻ വഴക്കു പറഞ്ഞതിന് പിന്നാലെ ജീവനൊടുക്കി വിദ്യാർത്ഥിനി.  സംഭവം നടന്നത് രാജസ്ഥാനിലാണ്. രാജസ്ഥാനിലെ കോട്ടയിൽ  പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കൃപാൻഷിയാണ് ആത്മഹത്യ ചെയ്തത്. 

Also Read: തിരുവമ്പാടി സപ്ലൈകോ കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി പിടിയിൽ

ശനിയാഴ്ച രാത്രി കോട്ട നഗരത്തിലെ ബോറെഖേഡ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബജ്‌റംഗ് നഗർ ഏരിയയിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ഫോൺ ഉപയോഗം ചൊല്ലി പിതാവ് വഴക്കു പറയുകയും മൊബൈൽ ഫോൺ വാങ്ങിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കുട്ടി ജീവനൊടുക്കിയതെന്നാണ് ബോറെഖേഡ പോലീസ് പറയുന്നത്.  ശനിയാഴ്ച വൈകുന്നേരം കൃപാൻഷി ഏറെ നേരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് പിതാവ് ശകാരിച്ചത്. ഒപ്പം പഠനത്തിന് കൂടുതൽ സമയം ചെലവഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പത്താം ക്ലാസിലാണ് ഇങ്ങനെ അലസത പാടില്ലെന്നും മൊബൈൽ മാറ്റി വെച്ച് പഠിക്കാൻ നോക്കണമെന്നുമായിരുന്നു പിതാവ് തന്റെ മകളെ ശകാരിച്ചത്. ഇതിൽ വിഷമം തോന്നിയ പെൺകുട്ടി മുറിയിൽ കയറി വാതിലടക്കുകയും രാത്രി എട്ടു മണിയോടെ വീട്ടുകാർ മകളെ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. 

Also Read: Surya Gochar 2024: സൂര്യൻ മകര രാശിയിൽ; ഈ രാശിക്കാരുടെ സമയം ഇന്നുമുതൽ തെളിയും!

 

തുടർന്ന് വീട്ടുകാർ വാതിൽ തകർത്ത് അകത്ത് കയറിപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കൃപാംഷിയെ കണ്ടെത്തുന്നത്. ഉടനെ തന്നെ വീട്ടുകാർ പെൺകുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം  ബന്ധുക്കൾക്ക് വിട്ടുകൊടുത്തുവെന്ന്  കോട്ട പോലീസ് എസ്എച്ച്ഒ ജിതേന്ദ്ര സിംഗ് പറഞ്ഞു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News