ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസിൽ ഭര്‍ത്താവായ റെനീസിന് വട്ടിപ്പലിശക്ക് വായ്പ നല്‍കുന്ന ബിസിനസ് ഉണ്ടായിരുന്നുവെന്ന് പൊലീസ്. റെനീസിനെ കസ്റ്റഡിൽ വാങ്ങി ചോദ്യം ചെയ്തതിന് പിന്നാലെയാണ് റെനീസിന്‍റെ പണമിടപാടുകൾ സംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.
ഇത് സംബന്ധിച്ച രേഖകളും പണവും റെനീസിന്‍റെ ബന്ധുവിന്‍റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നജ്‍ലയും കുഞ്ഞുങ്ങളും മരിച്ചതിന് പിന്നാലെ ഇതടങ്ങിയ ബാഗ് ബന്ധുവിന്‍റെ വീട്ടില്‍ റെനീസ് ഏല്‍പ്പിച്ചിരുന്നു. നിരവധി ആധാരങ്ങളും ചെക്ക് ബുക്കുകളും ഒരു ലക്ഷത്തിനടുത്ത് നോട്ടുകളും ബാഗിലുണ്ട്.
വട്ടിപ്പലിശക്ക് വായ്പ കൊടുക്കുന്നതിനായാണ് നജ്‍ലയെ കൂടുതല്‍ സ്ത്രീധനം ചോദിച്ച് റെനീസ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വട്ടിപ്പലിശ ബിസിനസ് നടത്തിയതിന് റെനീസിനെതിരെ കേസെടുക്കും. നജ്‍ലയുടെ മരണത്തിന് പിന്നാലെ റെനീസിനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തിരുന്നു. വകുപ്പുതല അന്വേഷണവും റെനീസിനെതിരെ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങൾ ചുമത്തി റെനീസിനെ അറസ്റ്റ് ചെയ്തിരുന്നു.
നജ്‌ലയെ ആത്മഹത്യയിലേക്ക് നയിച്ചത് റെനീസിന്‍റെ നിരന്തര പീഡനമെന്ന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ റെനിസ് നിരന്തരം പീഡിപ്പിച്ചിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാൻഡ് റിപ്പോര്‍ട്ടിലുള്ളത്. ആലപ്പുഴ കുന്നുംപുറത്തുള്ള എ.ആർ ക്യാമ്പിലെ പൊലീസ് ക്വാട്ടേഴ്സിലാണ് റെനീസും കുടുംബവും താമസിച്ചിരുന്നത്. വണ്ടാനം മെഡിക്കൽ കോളേജ് ഔട്ട് പോസ്റ്റിലായിരുന്നു റെനീസിന് ജോലി.
Read Also: Gold price today: സ്വർണവിലയിൽ വർധനവ്; മൂന്ന് ദിവസത്തിനിടെ വർധിച്ചത് 760 രൂപ
എട്ടുമണിക്ക് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജില ആത്മഹത്യ ചെയ്യുകയായിരുന്നു. ഒന്നരവയസുള്ള മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം ടിപ്പു സുൽത്താനെ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസന്വേഷണം ആലപ്പുഴ ഡി.സി.ആര്‍.ബി ഡി.വൈ.എസ്പിക്കാണ്. ഇയാൾക്ക് മറ്റ് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നതായും നജ്‌ലയെ പുറത്തിറങ്ങാൻ പോലും അനുവദിച്ചിരുന്നില്ലെന്നും റിമാന്‍റ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...