Ragging: കോഴിക്കോട് നാദാപുരത്ത് റാഗിങ്; വിദ്യാർഥിയുടെ ചെവി അടിച്ച് പൊട്ടിച്ചു, കർണപുടം തകർന്നതായി പരാതി

MET College Nadapuram: കോളേജ് ക്യാമ്പസിലുണ്ടായ അക്രമത്തിനിടെ നിഹാൽ ഹമീദിന്റെ ദേഹമാസകലം മർദ്ദനമേറ്റിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Nov 2, 2022, 02:02 PM IST
  • ബി. കോം ഒന്നാം വർഷ വിദ്യാർഥിയാണ് നിഹാൽ
  • ഒന്നാം വർഷ ബി. സി. എ വിദ്യാർഥി മുഹമ്മദ് സലാവുദ്ദീൻ, ഒന്നാം വർഷ ബി. കോം വിദ്യാർഥി മുഹമ്മദ് റാദിൻ എന്നിവർക്കും നിഹാലിനൊപ്പം മർദ്ദനമേറ്റിരുന്നു
  • കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുന്നിൽ വച്ചാണ് മർദ്ദനമുണ്ടായത് എന്നാണ് വിദ്യാർഥികൾ പറയുന്നത്
Ragging: കോഴിക്കോട് നാദാപുരത്ത്  റാഗിങ്; വിദ്യാർഥിയുടെ  ചെവി അടിച്ച് പൊട്ടിച്ചു, കർണപുടം തകർന്നതായി പരാതി

കോഴിക്കോട്: നാദാപുരം എം. ഇ. ടി കോളേജിൽ ക്രൂരമായ റാ​ഗിങ്. മർദ്ദനത്തിൽ വിദ്യാർഥിയുടെ കർണ്ണപുടം തകർന്നതായി പരാതി. നാദാപുരം സ്വദേശി അയിച്ചോത്ത്  വില്ലയിൽ ഹമീദിന്റെ മകൻ നിഹാൽ ഹമീദിന്റ ഇടത് ചെവിയുടെ കർണ്ണപുടമാണ് സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനിടെയുണ്ടായ മർദ്ദനത്തിൽ തകർന്നത്. കഴിഞ്ഞ ഒക്ടോബർ ഇരുപത്തിയാറിനാണ് സംഭവം നടന്നത്. കോളേജ് ക്യാമ്പസിലുണ്ടായ അക്രമത്തിനിടെ നിഹാൽ ഹമീദിന്റെ ദേഹമാസകലം മർദ്ദനമേറ്റിട്ടുണ്ട്. വിദ്യാർഥി ധരിച്ചിരുന്ന ഷർട്ട് കീറിയെറിയുകയും ചെയ്തു.

ബി. കോം ഒന്നാം വർഷ വിദ്യാർഥിയാണ് നിഹാൽ. ഒന്നാം വർഷ ബി. സി. എ വിദ്യാർഥി മുഹമ്മദ് സലാവുദ്ദീൻ, ഒന്നാം വർഷ ബി. കോം വിദ്യാർഥി മുഹമ്മദ് റാദിൻ എന്നിവർക്കും നിഹാലിനൊപ്പം മർദ്ദനമേറ്റിരുന്നു. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുന്നിൽ വച്ചാണ് മർദ്ദനമുണ്ടായത് എന്നാണ് വിദ്യാർഥികൾ പറയുന്നത്. കോളേജ് ക്യാമ്പസിന് അകത്ത് വച്ച് നിഹാലിനോട് ഷർട്ടിന്റെ ബട്ടൺ ഇടാത്തത് സംബന്ധിച്ച് സീനിയർ വിദ്യാർഥികൾ ചോദ്യം ചെയ്യുകയും ഭീഷണി മുഴക്കുകയും ചെയ്തതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കം.

ALSO READ: MDMA seized: ഷൂസിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; യുവാവ് പിടിയിൽ

മർദ്ദനമേറ്റതിന് പിന്നാലെ നിഹാൽ പിതാവ് ഹമീദിനെ കോളേജിലേക്ക് വിളിച്ച് വരുത്തിയാണ് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. കർണപുടത്തിന് ഓപ്പറേഷൻ നടത്തണമെന്ന് ഡോക്ടർ റിപ്പോർട്ട് നൽകിയതായി വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. 15 അംഗ സീനിയർ വിദ്യാർഥികളാണ് മർദ്ദിച്ചതെന്നാണ് വിദ്യാർഥികളുടെ പരാതി. രക്ഷിതാക്കൾ നാദാപുരം പോലീസിലും കോളേജ് അധികൃതർക്കും ഇത് സംബന്ധിച്ച് പരാതി നൽകി. സംഭവത്തിന് ശേഷം കോളേജിലെ ആന്റി റാഗിങ് വിരുദ്ധ സമിതി യോഗം ചേരുകയും റാഗിങ് നടന്ന വിവരം സ്ഥിരീകരിക്കുകയും ചെയ്തു. റാഗിങ് ചെയ്തതിന് എട്ട് വിദ്യാർഥികളെ കോളേജിൽ നിന്നും പുറത്താക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News