സൈഡ് നൽകിയില്ല; കാർ യാത്രക്കാരനെ കുടുംബത്തിന്റെ മുന്നിലിട്ട് നടുറോഡിൽവെച്ച് മർദ്ദിച്ച് ബസ് ജീവനക്കാരൻ

കോഴിക്കോട് വടകരയിൽ വെച്ചാണ് മരണവീട്ടിലേക്ക് കുടുംബത്തോടൊപ്പം മൂരാട് സ്വദേശിയായ സാജിദ് കൈരളിയെ നടുറോഡിലിട്ട് ബസ് ജീവനക്കാരൻ മർദ്ദിച്ചത്

Written by - Jenish Thomas | Last Updated : Dec 26, 2023, 03:43 PM IST
  • വടകര കുട്ടോത്ത് വെച്ച് കാറിന് കുറുകെ ബസ് നിർത്തി തടഞ്ഞാൻ ബസ് ജീവനക്കാരൻ സാജിദിനെ മർദ്ദിച്ചത്.
  • സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് മർദനം. ആക്രമണത്തിൽ സാജിന്റെ കഴുത്തിന് പരിക്കേറ്റു.
സൈഡ് നൽകിയില്ല; കാർ യാത്രക്കാരനെ കുടുംബത്തിന്റെ മുന്നിലിട്ട് നടുറോഡിൽവെച്ച് മർദ്ദിച്ച് ബസ് ജീവനക്കാരൻ

കോഴിക്കോട് : കുടുംബത്തോടൊപ്പം മരണവീട്ടിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്നു യാത്രക്കാരനെ നടുറോഡിലിട്ട് മർദ്ദിച്ച് ബസ് ജീവനക്കാരൻ. വടകര മൂരാട് സ്വദേശിയും വ്യവസായിയുമായ സാജിദ് കൈരളിയെയാണ് സ്വകാര്യ ബസ് ജീവനക്കാരൻ മർദ്ദിച്ചത്. വടകര കുട്ടോത്ത് വെച്ച് കാറിന് കുറുകെ ബസ് നിർത്തി തടഞ്ഞാൻ ബസ് ജീവനക്കാരൻ സാജിദിനെ മർദ്ദിച്ചത്. സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് മർദനം. ആക്രമണത്തിൽ സാജിന്റെ കഴുത്തിന് പരിക്കേറ്റു.

വടകര ചാനിയംകടവ്-പേരാമ്പ്ര റൂട്ടിൽ ഓടുന്ന ദേവനന്ദ എന്ന ബസിലെ ക്ലീനറാണ് കുടുംബത്തോടെൊപ്പം യാത്ര ചെയ്യുകയായിരുന്നു വ്യാപാരിയെ നടുറോഡില്ലിട്ട് മർദ്ദിച്ചത്. സ്ത്രീകൾ അടക്കം നിലവിളിച്ചെങ്കിലും ബസ് ജീവനക്കാരൻ ആക്രമണത്തിൽ നിന്നും പിന്മാറിയില്ല. സാജിദ്ദിന്റെ കുടുംബാംഗങ്ങളാണ് ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. സാജിദിനെ ആക്രമിക്കുന്നതും കഴുത്തിന് പിടിച്ച് റോഡിൽ തള്ളിയിടുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. തുടർന്ന് നാട്ടുകാർ ഇടപെട്ടാണ് ജീവനക്കാരനെ പിടിച്ചു മാറ്റിയത്.

ALSO READ : Robin Bus Service | ഒരു മാസത്തിന് ശേഷം റോബിൻ പിന്നെയും നിരത്തിൽ; വഴിയില്‍ തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്

സാജിദ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത്ല അന്വേഷണം നടത്തുകയാണ്. അതേസമയം സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സാജിദ്ദിന്റെ കുടുംബാംഗങ്ങളുടെ മൊഴിയും കൂടി രേഖപ്പെടുത്തിയാൽ വകുപ്പുകൾ കൂടി ചേർക്കുമെന്ന് പോലീസ് അറിയിച്ചു. സമാനമായി കഴിഞ്ഞ ദിവസം രാത്രിയിൽ കോഴിക്കോട് ഉള്ളേരിയിലും ബസ് ജീവക്കാർ കാർ യാത്രക്കാരെ മർദ്ദിച്ചിരുന്നു. ബസിന് പോകാൻ സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു വാക്കേറ്റവും മർദ്ദനവും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News