Crime News: വാട്സാപ്പ് സ്റ്റാറ്റസിന്റെ പേരിൽ വാക്കേറ്റം; പ്രഭാസ് - പവൻ കല്യാൺ ആരാധകരുടെ തർക്കം കലാശിച്ചത് കൊലപാതകത്തിൽ

വാട്സാപ്പ് സ്റ്റാറ്റസ് ആയി പ്രഭാസിൻറെ ഫോട്ടോ ഹരികുമാര്ർ ഇട്ടതാണ് വലിയ തർക്കത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2023, 12:44 PM IST
  • എല്ലൂരുവിലെ പ്രഭാസ് ഫാൻസ് അസോസിയേഷൻ സെക്രട്ടറിയാണ് ഹരികുമാര്‍. കിഷോര്‍ പവൻ കല്യാണിന്റെ കടുത്ത ആരാധകനും.
  • പ്രഭാസിന്റെ ഫോട്ടോ ഹരികുമാർ വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
  • ജോലി കഴിഞ്ഞ ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെ ഹരികുമാറിന്റെ വാട്സാപ്പ് സ്റ്റാറ്റസിൽ പ്രഭാസിന്റെ ഫോട്ടോ കിഷോർ പ്രശ്നമുണ്ടാക്കാൻ തുടങ്ങി.
Crime News: വാട്സാപ്പ് സ്റ്റാറ്റസിന്റെ പേരിൽ വാക്കേറ്റം; പ്രഭാസ് - പവൻ കല്യാൺ ആരാധകരുടെ തർക്കം കലാശിച്ചത് കൊലപാതകത്തിൽ

നടന്മാരുടെ ആരാധകർ തമ്മിലുള്ള തർക്കങ്ങൾ പലപ്പോഴും നമ്മൾ കേൾക്കാറുള്ളതാണ്. തർക്കങ്ങൾ പിന്നീട് അടിപിടിയിലേക്കും മാറാറുണ്ട്. എന്നാൽ ഇവിടെ രണ്ട് താരങ്ങളുടെ ആരാധകർ തമ്മിലുണ്ടായ തർക്കം കലാശിച്ചത് ഒരു കൊലപാതകത്തിലാണ്. ആന്ധ്രാപ്രദേശ് അത്തിലിയിലാണ് സംഭവം. തെലുങ്ക് സൂപ്പർ താരങ്ങളായ പ്രഭാസിന്റെയും പവൻ കല്യാണിന്റെയും ഫാൻസ് തമ്മിലാണ് തർക്കമുണ്ടായത്. കിഷോർ എന്നയാളാണ് കൊല്ലപ്പെട്ടത്. എലുരു പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഹരികുമാർ എന്നയാളാണ് പ്രതി. ഇരുവരും ജോലിക്കായി എത്തിയതാണ്.

എല്ലൂരുവിലെ പ്രഭാസ് ഫാൻസ് അസോസിയേഷൻ സെക്രട്ടറിയാണ് ഹരികുമാര്‍. കിഷോര്‍ പവൻ കല്യാണിന്റെ കടുത്ത ആരാധകനും. പ്രഭാസിന്റെ ഫോട്ടോ ഹരികുമാർ വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ജോലി കഴിഞ്ഞ ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെ ഹരികുമാറിന്റെ വാട്സാപ്പ് സ്റ്റാറ്റസിൽ പ്രഭാസിന്റെ ഫോട്ടോ കിഷോർ പ്രശ്നമുണ്ടാക്കാൻ തുടങ്ങി. പവൻ കല്യാണിന്റെ ഫോട്ടോ സ്റ്റാറ്റസ് ആക്കാൻ ഹരികുമാറിനെ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ ഇതിന് ഹരികുമാർ തയാറായില്ല. ഇതോടെ ഇരുവരും തമ്മിൽ വലിയ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. ഇരുമ്പ് വടിയും സിമന്റ് കല്ലും ഉപയോ​ഗിച്ചാണ് ഹരികുമാർ കിഷോറിനെ മർദ്ദിച്ചത്. ​ഗുരുതരമായി പരിക്കേറ്റ കിഷോർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News