പ്രവാസിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍, പിടികൂടിയത് മലപ്പുറം എസ്പി യുടെ നേതൃത്വത്തിലുള്ള സംഘം

യഹിയ  വിദേശത്തുനിന്നും കാരിയർമാർ വഴി സ്വര്‍ണം എയര്‍പോര്‍ട്ടിൽ കടത്താറുണ്ട്

Written by - Zee Malayalam News Desk | Last Updated : May 24, 2022, 06:15 PM IST
  • റോഡില്‍ വീണുകിടക്കുകയായിരുന്നുവെന്ന് പറഞ്ഞാണ് കാറില്‍ പെരിന്തല്‍മണ്ണ സ്വകാര്യഹോസ്പിറ്റലില്‍ ജലീലിനെയെത്തിച്ച്
  • പഴയ കെട്ടിടങ്ങളിലും മറ്റും ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു പ്രതി
  • പ്രതിയെ സഹായിച്ചവരെയടക്കം കൂടുതല്‍ അറസ്റ്റുണ്ടാവും
പ്രവാസിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍, പിടികൂടിയത് മലപ്പുറം എസ്പി യുടെ നേതൃത്വത്തിലുള്ള സംഘം

മലപ്പുറം: സൗദിയില്‍ നിന്ന് നാട്ടിലെത്തിയ അഗളി സ്വദേശി അബ്ദുള്‍ ജലീല്‍(42) നെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. ആക്കപ്പറമ്പ് കാര്യമാട് സ്വദേശി യഹിയ യാണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ ,ആക്കപ്പറമ്പ് എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളില്‍ കൊണ്ടുപോയായിരുന്നു ജലീലിനെ മർദ്ദിച്ചത്. 

മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ്ന്‍റെ  നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്തു. യഹിയ  വിദേശത്തുനിന്നും കാരിയർമാർ വഴി സ്വര്‍ണം എയര്‍പോര്‍ട്ടിൽ കടത്താറുണ്ട്. കഴിഞ്ഞ 15-നാണ് കേസിനാസ്പദമായ സംഭവം.

ALSO READ:Perinthalmanna Nri Death: അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനമേറ്റ പ്രവാസി മരിച്ചു, അഞ്ജാതൻ വിളിച്ചത് സാറ്റലൈറ്റ് ഫോണിൽ?

ജലീലിന്‍റെ കൈവശം കൊടുത്തുവിട്ടതായി പറയുന്ന 1.200 കിലോഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ടതിനെ ചൊല്ലിയാണ്സ പ്രതി ഇയാളെ തട്ടിക്കൊണ്ടുപോയത്. എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന് ജലീലിനോട്  സ്വര്‍ണ്ണത്തെകുറിച്ച്  ചോദിച്ച്  ആദ്യം പെരിന്തല്‍മണ്ണ ജൂബിലിയിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി  മർദ്ദിച്ചു.

പിന്നീട് വിവിധ കേന്ദ്രങ്ങളിലെത്തിച്ച്  കേബിള്‍, ജാക്കിലിവര്‍,എന്നിവയുപയോഗിച്ചും മര്‍ദ്ദിച്ചു. കൂടുതല്‍ പരിക്കേല്‍പിച്ച സമയത്ത് ബോധം നഷ്ടപ്പെടാതിരിക്കാന്‍ ഗ്ലൂക്കോസും മറ്റും കൊടുത്തിരുന്നു. ഈ കേസില്‍ നേരത്തേ അറസ്റ്റ് ചെയ്ത മണികണ്ഠന്‍,റഫീഖ് മുഹമ്മദ് മുസ്തഫ ,അനസ് ബാബു,മുഹമ്മദ് അബ്ദുള്‍ അലി ,അല്‍ത്താഫ് എന്നിവര്‍ യഹിയയുടെ കൂടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.
   
15 ന് രാവിലെ  റോഡില്‍ വീണുകിടക്കുകയായിരുന്നുവെന്ന് പറഞ്ഞാണ്  കാറില്‍ പെരിന്തല്‍മണ്ണ സ്വകാര്യഹോസ്പിറ്റലില്‍ ജലീലിനെയെത്തിച്ച്  രക്ഷപ്പെടുന്നത്.തുടര്‍ന്ന് മൊബൈലും സിം കാര്‍ഡും ഒഴിവാക്കി മുങ്ങിയ യഹിയ ഉണ്ണ്യാല്‍,പാണ്ടിക്കാട് ,ആക്കപ്പറമ്പ് എന്നിവിടങ്ങളില്‍ ആല്‍ത്താമസമില്ലാത്ത പ്രദേശങ്ങളിലെ പഴയ കെട്ടിടങ്ങളിലും മറ്റും  ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.

പ്രതിയെ പെരിന്തല്‍മണ്ണ മാനത്തുമംഗലത്ത് തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ച വീട്ടില്‍  കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയതായും കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും കേസില്‍ പ്രതിയെ സഹായിച്ചവരെയടക്കം കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ അറിയിച്ചു .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News