കണ്ണൂര്‍: പയ്യന്നൂരിലെ (Payyannur) സുനീഷയുടെ ആത്മഹത്യയിൽ ഭർത്താവിന്‍റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്ത് പോലീസ് (Police). സുനീഷയുടെ (Sunisha) ഭർത്താവ് വിജീഷിന്‍റെ അച്ഛൻ പി രവീന്ദ്രൻ, അമ്മ പൊന്നുവിനെയുമാണ് കേസിൽ (Case) പ്രതി ചേർത്തത്. ഇരുവർക്കുമെതിരെ ഗാർഹിക പീഡനം (Domestic Violence), ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സുനീഷയെ മർദ്ദിച്ചത് വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് പൊലീസിന്റെ നടപടി. കേസില്‍ വിജീഷിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത് (Marriage). പ്രണയ വിവാഹമായത് കൊണ്ട് ഇരു വീട്ടുകാരും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു. ഭർത്താവിന്‍റെ വീട്ടിൽ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. പീഡനത്തിൽ മനംനൊന്താണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനീഷ തൂങ്ങി മരിച്ചത്.
Also Read: Payyannur Sunisha Death: മർദ്ദനം വ്യക്തമാവുന്ന ശബ്ദ സന്ദേശം, പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയിൽ ഭർത്താവിൻറെ അറസ്റ്റ് രേഖപ്പെടുത്തി
തന്നെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭർത്തൃവീട്ടുകാരുടെ മർദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സ്വന്തം വീട്ടിലേക്ക് പോകാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഭർത്താവ് സമ്മതിക്കുന്നില്ല. ഭർതൃവീട്ടിൽ ഇനി ജീവിക്കാൻ കഴിയില്ലെന്നും സുനീഷയുടെ ശബ്ദരേഖയിൽ പറയുന്നു.
Also Read: Nipah Calicut : രോഗ ഉറവിടം കണ്ടെത്താൻ തീവ്രശ്രമം, കൂടുതൽ പേരുടെ ശ്രവ സാമ്പിളുകൾ പൂനെയിലേക്ക്
വിജീഷിൻറെ പിതാവും, മാതാവും അടക്കം ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയായിരുന്നെന്നും സുനീഷ (Sunisha) സഹോദരന് അയച്ച ശബ്ജദ സന്ദേശത്തിൽ (Voice message) പറയുന്നുണ്ട്. എന്നാൽ തങ്ങളുടെ മകളെ പോലെയാണ് സുനീഷയെ നോക്കിയിരുന്നതെന്നാണ് വീജിഷിൻറെ മാതാപിതാക്കൾ (Vijeesh's Parents) പറഞ്ഞിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...