HMPV Cases India: ഗുജറാത്തിൽ എച്ച്എംപിവി സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ കേസുകളുടെ എണ്ണം മൂന്നായി

HMPV Cases In India: രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗം സ്ഥിരീകരിച്ച കുട്ടി അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Written by - Zee Malayalam News Desk | Last Updated : Jan 6, 2025, 03:31 PM IST
  • രാജ്യത്ത് എച്ച്എംപിവി സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി
  • കർണാടകയിലാണ് മറ്റ് രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തത്
HMPV Cases India: ഗുജറാത്തിൽ എച്ച്എംപിവി സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ കേസുകളുടെ എണ്ണം മൂന്നായി

അഹമ്മദാബാദ്​: ഗുജറാത്തിലും എച്ച്എംപിവി സ്ഥിരീകരിച്ചു. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗം സ്ഥിരീകരിച്ച കുട്ടി അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് എച്ച്എംപിവി സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. കർണാടകയിലാണ് മറ്റ് രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തത്.

കർണാടകയിൽ മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് രോ​ഗം സ്ഥിരീകരിച്ചത്. പനിയും ജലദോഷവും ഉണ്ടായതിനെ തുടർന്നാണ് കുട്ടിയെ രണ്ട് ദിവസം മുൻപ് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധയിലാണ് കുട്ടിക്ക് എച്ച്എംപിവി പോസിറ്റീവായത്.

സാമ്പിളുകൾ പൂനെയിലെ ലാബിലേക്ക് അയച്ചു. അവിടെ നിന്നുള്ള ഫലം വന്നതിന് ശേഷമാകും സർക്കാർ ഔദ്യോ​ഗിക സ്ഥിരീകരണം നടത്തുക. കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. കുട്ടിയുടെ മാതാപിതാക്കൾ നിരീക്ഷണത്തിലാണ്. ഇവർ വിദേശയാത്രകൾ നടത്തിയിട്ടില്ലെന്നാണ് പ്രാഥമിക നി​ഗമനം.

ALSO READ: ഇന്ത്യയിൽ 2 HMPV കേസുകൾ; രോഗബാധ 3, 8 മാസം പ്രായമുള്ള കുഞ്ഞുങ്ങളിൽ, ജാഗ്രത നിർദ്ദേശം

എച്ച്എംപിവി കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അതീവ ജാ​ഗ്രതാ നിർദേശം നൽകി. മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ചൈനയിൽ എച്ച്എംപിവി വൈറസ് രോ​ഗബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയിൽ കർണാടകയിലെ ബെം​ഗളൂരുവിൽ രണ്ട് കുഞ്ഞുങ്ങൾക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു.

ബെം​ഗളൂരു യെലഹങ്കയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയ മൂന്നും എട്ടും മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. രണ്ട് കുഞ്ഞുങ്ങൾക്കും വിദേശയാത്രാ പശ്ചാത്തലം ഇല്ലാത്തതിനാൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള രോ​ഗബാധയല്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഐസിഎംആർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News