Crime News: മുഖത്ത് ആസിഡ് ഒഴിച്ചു; 19 കാരിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം

Nineteen Years old girl Brutally raped: പെണ്കുട്ടി ശുചിമുറിയില് പോകുന്നതിനായി പുറത്ത് ഇറങ്ങിയപ്പോഴാണ് കാണാതായതെന്നാണ് കുട്ടിയുടെ അമ്മയുടെ പ്രതികരണം. 

Written by - Zee Malayalam News Desk | Last Updated : Jul 14, 2023, 06:27 PM IST
  • പുറത്തെടുത്ത മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചപ്പോഴാണ് പെണ്‍കുട്ടി നേരിടേണ്ടി വന്ന ക്രൂരതയേക്കുറിച്ച് വ്യക്തമായ ചിത്രം പുറം ലോകം അറിയുന്നത്.
  • ഭിലാപാഡയിലെ റോഡ് അരികിലെ കിണറില്‍ പെണ്‍കുട്ടിയുടെ മൃതദേഹം വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് കണ്ടെത്തിയത്.
Crime News: മുഖത്ത് ആസിഡ് ഒഴിച്ചു; 19 കാരിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം

രാജസ്ഥാൻ: കറൌലിയിൽ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം കിണറ്റിൽ തള്ളി.  മുഖത്ത് ആസിഡ് ഒഴിച്ച നിലയിലാണ് കണ്ടെത്തിയത്. രാജസ്ഥാനിലെ കറൌലി എന്ന സ്ഥലത്താണ് അതിദാരുണമായ സംഭവം നടന്നത്.  വ്യാഴാഴ്ചയാണ് ഭിലാപാഡയിലെ കിണറിനുള്ളില്‍ 19കാരിയുടെ മൃതദേഹം കണ്ടെത്തിയത്. പുറത്തെടുത്ത മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചപ്പോഴാണ് പെണ്‍കുട്ടി നേരിടേണ്ടി വന്ന ക്രൂരതയേക്കുറിച്ച് വ്യക്തമായ ചിത്രം പുറം ലോകം അറിയുന്നത്.

ഭിലാപാഡയിലെ റോഡ് അരികിലെ കിണറില്‍ പെണ്‍കുട്ടിയുടെ മൃതദേഹം വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് കണ്ടെത്തിയത്.മോഹനപുര ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചതെന്ന് സംശയിക്കപ്പെടുന്ന സ്ഥലം വ്യക്തമായിട്ടുണ്ട്. പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയാണ് മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

ALSO READ: അന്താരാഷ്ട്ര ലഹരി കടത്തിന് യുവാക്കളെ ക്യാരിയറാക്കിയ ഏജന്റ് പിടിയിൽ

രാത്രിയില്‍ ശുചിമുറിയിലേക്ക് പോകുന്നതിന് വേണ്ടി ഇറങ്ങിയപ്പോഴാണ് പെണ്‍കുട്ടിയെ കാണാതാകുന്നത് എന്നാണ് സംഭവത്തേക്കുറിച്ച് പെണ്‍കുട്ടിയുടെ അമ്മ പ്രാദേശിക മാധ്യമങ്ങളോട് വിശദീകരിക്കുന്നത്. സംഭവത്തില്‍ കുറ്റവാളിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതേസമയം സംഭവം സംസ്ഥാന സര്‍ക്കാരിനെതിരായ ആയുധമായി പ്രയോഗിക്കുകയാണ് പ്രതിപക്ഷം. സംഭവത്തില്‍ ശക്തമായ നിയമനടപടി ആവശ്യപ്പെട്ട് രാജ്യസഭാ എംപി അടക്കമുള്ളവര്‍ പ്രതികരിച്ചിട്ടുണ്ട്. പ്രതിപക്ഷം സംസ്ഥാനത്തെ സ്ത്രീ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കുകയാണ് 19കാരിയുടെ ദാരുണ മരണം.

Trending News