Suicide: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച നിലയിൽ; 2 പേർ മരിച്ചു

Suicide: വ്യാഴാഴ്ച രാത്രി ഭക്ഷണത്തോടൊപ്പം ശിവരാജനും കുടുംബവും വിഷം കഴിച്ചുവെന്നാണ് നിഗമനം. ശിവരാജന്റെ ഭാര്യ ബിന്ദു ഇപ്പോഴും അപകടനില തരണംചെയ്തിട്ടില്ല

Written by - Zee Malayalam News Desk | Last Updated : Jul 14, 2023, 09:49 AM IST
  • ഒരു കുടുംബത്തിലെ നാലു പേര്‍ വിഷംകഴിച്ച നിലയിൽ കണ്ടെത്തി
  • ഇതിൽ ശിവരാജനും മകൾ അഭിരാമിയും മരിച്ചു
  • അമ്മയേയും മകനേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്
Suicide: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച നിലയിൽ; 2 പേർ മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം പെരിങ്ങമല പുല്ലാമുക്കില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ വിഷംകഴിച്ച നിലയിൽ കണ്ടെത്തി. പുളിങ്കുടിയിലെ അഭിരാമി ജ്വല്ലറി ഉടമയായ ശിവരാജൻ, ഭാര്യ ബിന്ദു, മകൾ അഭിരാമി, മകൻ അർജുൻ എന്നിവരെയാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ ശിവരാജനും മകൾ അഭിരാമിയും മരിച്ചു.

Also Read: Crime News: നിരവധി കേസുകളിലെ പ്രതികളായ ആലപ്പുഴ സ്വദേശികൾ ബംഗളുരുവില്‍ അറസ്റ്റിൽ!

അമ്മയേയും മകനേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.  ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്നത് ഇന്നലെ രാത്രിയാണ്. വ്യാഴാഴ്ച രാത്രി ഭക്ഷണത്തോടൊപ്പം ശിവരാജനും കുടുംബവും വിഷം കഴിച്ചുവെന്നാണ് നിഗമനം. ശിവരാജന്റെ ഭാര്യ ബിന്ദു ഇപ്പോഴും അപകടനില തരണംചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട്.  എന്നാൽ മകന്‍ അര്‍ജുന്‍ സംസാരിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Also Read: ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന്

വീട്ടിലുണ്ടായിരുന്ന ശിവരാജന്റെ അമ്മ രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. മകനെ വിളിച്ചപ്പോള്‍ എഴുന്നേൽക്കാത്തതിനെ തുടര്‍ന്ന് കൊച്ചുമകന്‍ അര്‍ജുനെ വിളിക്കുകയും ശാരീരിക അസ്വസ്ഥകളോടെ പുറത്തുവന്ന അര്‍ജുനാണ് വിഴിഞ്ഞം പോലീസില്‍ വിളിച്ച് തങ്ങള്‍ വിഷം കഴിച്ച വിവരം അറിയിച്ചതെന്നുമാണ് റിപ്പോർട്ട്.   ശേഷം പോലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും ശിവരാജന്റേയും അഭിരാമിയുടേയും മരണം സ്ഥിരീകരിച്ചിരുന്നു. ആത്മഹത്യക്ക് കാരണം കടബാധ്യതയാണെന്നാണ് പ്രാഥമിക വിവരം. കെഎസ്എഫ്ഇയില്‍ നിന്നുള്‍പ്പടെ ഇവര്‍ വായ്പ എടുത്തിരുന്നതായും അതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നതായും നാട്ടുകാര്‍ പറയുന്നുണ്ട്.  എങ്കിലും മരണത്തിന് പിന്നില്‍ മറ്റു കാരണങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News