രാജ്‌കോട്ട്: ഇന്ത്യ- അയര്‍ലണ്ട് വനിത ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഏകപക്ഷീയമായ വിജയം സ്വന്തമാക്കി ഇന്ത്യ. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ മൂന്നിലും ഇന്ത്യന്‍ വനിതകള്‍ നേടിയത് അജയ്യമായ വിജയങ്ങള്‍ ആയിരുന്നു. മൂന്നാം ഏകദിനത്തില്‍ റെക്കോര്‍ഡ് സ്‌കോര്‍ സ്വന്തമാക്കിയ ഇന്ത്യ, അയര്‍ലണ്ടിനെ തോല്‍പിച്ചതും റെക്കോര്‍ഡ് റണ്‍സിനാണ്. 31.4 ഓവറിൽ വെറും 131 റൺസിന് അയർലണ്ട് ഓൾ ഔട്ട് ആയി. 304 റൺസിനാണ് ഇന്ത്യയുടെ തകർപ്പൻ വിജയം
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സ് എടുത്തു. ഇന്ത്യന്‍ വനിത ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ ആണിത്. 129 പന്തില്‍ നിന്ന് 129 റണ്‍സ് നേടിയ പ്രതിക റാവല്‍ ആണ് ടോപ് സ്‌കോറര്‍. പ്രതികയുടെ ആദ്യ സെഞ്ചുറിയാണിത്. ഒരു ഇന്ത്യന്‍ വനിത ബാറ്റര്‍ ഏകദിനത്തില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറിനാണ് ഇതോടെ പ്രതിക അര്‍ഹയായത്.
ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ മിന്നും പ്രകടത്തിനും രാജ്‌കോട്ടിലെ സ്‌റ്റേഡിയം സാക്ഷിയായി. 70 പന്തില്‍ 100 തികച്ച് ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമായി മാറിയ സ്മൃതി 80 പന്തില്‍ 135 റണ്‍സ് എടുത്ത് പുറത്തായി. റിച്ച ഘോഷ് 42 പന്തില്‍ 59 റണ്‍സെടുത്തു. 44-ാം ഓവര്‍ മുതല്‍ തുടര്‍ച്ചയായി മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ടീം ടോട്ടല്‍ റെക്കോര്‍ഡില്‍ എത്തിക്കാന്‍ സാധിച്ചു എന്നതാണ് പ്രത്യേകത. അയര്‍ലണ്ടിന് വേണ്ടി ഓര്‍ല പ്രെന്‍ഡെര്‍ഗസ്റ്റ് 8 ഓവറില്‍ 71 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റുകള്‍ സ്വന്തമാക്കി. ആര്‍ലെന്‍ കെല്ലി, ഫ്രെയ സര്‍ജെന്റ്, ജോര്‍ജിന ഡെംപ്‌സി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലണ്ട് തുടക്കത്തിലേ പതറി. മൂന്നാം ഓവറില്‍ ഓപ്പണര്‍ ഗാബി ലൂയിസിനെ ടിറ്റാസ് സാധു വിക്കറ്റിന് മുന്നില്‍ കുരുക്കി. നാലാം ഓവറില്‍ ക്രിസ്റ്റീന റില്ലിയെ സയാലി സത്ഗാരെ ക്ലീന്‍ ബൗള്‍ഡ് ആക്കി. ഓപ്പണര്‍ സാറ ഫോര്‍ബ്‌സിനൊപ്പം ഓര്‍ള പ്രെന്‍ഡര്‍ഗസ്റ്റ് നടത്തിയ ചെറുത്തുനില്‍പ് മാത്രമായിരുന്നു ആകെ ഉള്ള ആശ്വാസം. 15-ാം ഓവറില്‍ തനൂജ കന്‍വാര്‍ ക്ലീന്‍ ബൗള്‍ഡ് ആക്കുമ്പോള്‍ വ്യക്തിഗത സ്‌കോര്‍ 36 ഉം ടീം സ്‌കോര്‍ 88 ഉം ആയിരുന്നു. പിന്നീട് സാറ ഫോര്‍ബ്‌സും പിറകെ വന്ന ലോറ ഡെലാനി, ലേ പോള്‍, ആര്‍ലീന്‍ കെല്ലി, അവ കാനിങ് , ജോര്‍ജിന ഡെംപ്‌സെ തുടങ്ങിയവരും മടങ്ങി.
ഇന്ത്യക്ക് വേണ്ടി ദീപ്തി ശര്‍മ 3 വിക്കറ്റുകളും തനുജ കന്‍വാർ രണ്ട് വിക്കറ്റുകളും മലയാളിയായ മിന്നു മണി, ടീറ്റസ് സാധു, സയാലി സത്ഗരെ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.