Tribal Women Death: അഞ്ചു പേർ മലകയറി, തിരിച്ചെത്തിയപ്പോൾ ലീലയില്ല; ആദിവാസി സ്ത്രീയുടെ മരണത്തിൽ ദുരൂഹത

Tribal Women Death: ലീല മരിക്കുന്നതിന്റെ 20 ദിവസം മുമ്പായി ലീലയും ഭർത്താവ് രാജ​ഗോപാലനും സഹോദരി ഭർത്താവ് രാജനും ഉൾപ്പടെ അഞ്ചുപേർ വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി പ്രദേശത്തെ അമരാട്മല കയറിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 26, 2023, 06:28 PM IST
  • ചൊവ്വാഴ്ചയാണ് ഉൾവനത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
  • രാജൻ തന്നെയാകും ലീലയേയും കൊലപ്പെ‍ടുത്തിയതെന്നാണ് പോലീസിന്റെ നി​ഗമനം.
  • ലീല മരിക്കുന്നതിന്റെ 20 ദിവസം മുമ്പായി ലീലയും ഭർത്താവ് രാജ​ഗോപാലനും സഹോദരി ഭർത്താവ് രാജനും ഉൾപ്പടെ അഞ്ചുപേർ പ്രദേശത്തെ അമരാട്മല കയറിയിരുന്നു.
Tribal Women Death: അഞ്ചു പേർ മലകയറി, തിരിച്ചെത്തിയപ്പോൾ ലീലയില്ല; ആദിവാസി സ്ത്രീയുടെ മരണത്തിൽ ദുരൂഹത

കോഴിക്കോട്: കട്ടിപ്പാറയിൽ ആദിവാസി സ്ത്രീ മരിച്ച സംഭവത്തിൽ ദുരൂഹത. താമരശ്ശേരി കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി രാജഗോപാലന്റെ ഭാര്യ ലീലയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. 53 വയസ്സായിരുന്നു. ചൊവ്വാഴ്ചയാണ് ഉൾവനത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇരുപത് ദിവസം മുന്‍പാണ് ആദിവാസി സ്ത്രീയെ വീട്ടില്‍നിന്ന് കാണാതാകുന്നത്. 2019ൽ ഇവരുടെ മകൻ രോണുവിനെ  സഹോദരീ ഭർത്താവ് രാജൻ കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജയിലിൽ ആയിരുന്ന രാജൻ ഒരുമാസം മുമ്പാണ് ജയിൽ മോചിതനായി കോളനിയിൽ തിരികെ എത്തിയത്.  രാജൻ തന്നെയാകും ലീലയേയും കൊലപ്പെ‍ടുത്തിയതെന്നാണ് പോലീസിന്റെ നി​ഗമനം. തിരിച്ചെത്തിയ ശേഷം രാജൻ ലീലയുടെ കുടുംബവുമായി അടുപ്പം പുലർത്തിയിരുന്നുവെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് പറഞ്ഞു. 

ALSO READ: നാല് വർഷം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്ന് സ്ഥിരീകരണം; പ്രതി അറസ്റ്റിൽ

ലീല മരിക്കുന്നതിന്റെ 20 ദിവസം മുമ്പായി ലീലയും ഭർത്താവ് രാജ​ഗോപാലനും സഹോദരി ഭർത്താവ് രാജനും ഉൾപ്പടെ അഞ്ചുപേർ പ്രദേശത്തെ അമരാട്മല കയറിയിരുന്നു. വനവിഭവങ്ങൾ ശേഖരിക്കാൻ വേണ്ടിയാണ് ഇവർ മല കയറിയതെന്നാണ്  കോളനിയിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ തിരിച്ചെത്തിയപ്പോൾ  ലീല കൂടെ ഇല്ലായിരുന്നു. എന്നാൽ ഈ വിവരം കൂടെയുണ്ടായിരുന്നവർ മറച്ചുവച്ചു. ഏതാനും ദിവസങ്ങൾക്ക് ശേഷം കോളനിയിൽ എത്തിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷാണ് ലീല കോളനിയിൽ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലീലയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സ്ത്രീയുടെ ഭർത്താവും സഹോദരി ഭർത്താവും ഉൾപ്പടെയുള്ളവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News