Crime: പ്രണയാഭ്യർത്ഥന നിരസിച്ചു; അമ്മയേയും മകളേയും വീട്ടിൽ കയറി വെട്ടി യുവാവ്!

Crime: പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് ആയുധവുമായി വീട്ടിൽ കയറിയ യുവാവ് അമ്മയേയും മകളേയും വെട്ടി പരിക്കേൽപ്പിച്ചതെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 13, 2022, 11:22 AM IST
  • അമ്മയേയും മകളേയും വീട്ടിൽ കയറി വെട്ടി യുവാവ്
  • തലശേരി ഉസംമൊട്ടക്കു സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം
Crime: പ്രണയാഭ്യർത്ഥന നിരസിച്ചു; അമ്മയേയും മകളേയും വീട്ടിൽ കയറി വെട്ടി യുവാവ്!

കണ്ണൂർ: തലശേരി ഉസംമൊട്ടക്കു സമീപം അമ്മയ്ക്കും മകൾക്കും വെട്ടേറ്റതായി റിപ്പോർട്ട്. ഉസംമൊട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകൾ പൂജയ്ക്കുമാണ് വെട്ടേറ്റത്. രണ്ടു പേരെയും തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരെ ആക്രമിച്ച ചെറുകല്ലായി സ്വദേശി ജിനേഷ് ബാബുവിനായി പോലീസ് തിരച്ചിൽ തുടരുന്നുണ്ട്. 

Also Read: മദൃ ലഹരിയിൽ നഗരത്തിൽ അഴിഞ്ഞാടിയ ക്രിമിനലുകൾ പിടിയിൽ

പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് ജിനേഷ് ബാബു വീട്ടിൽ കയറി വെട്ടിയതെന്ന് പോ ലീസ് അറിയിച്ചു.  ജിനേഷ് തങ്ങളെ കൊല്ലാനാണ് വീട്ടിലെത്തിയതെന്ന് എത്തിയതെന്ന് വെട്ടേറ്റ ഇന്ദുലേഖ പറഞ്ഞു. ബുധനാഴ്ച രാത്രി ഏഴരയോടെ വീട്ടിലെത്തിയ പ്രതി തന്റെ വായപൊത്തി കഴുത്തറക്കാൻ ശ്രമിച്ചുവെന്നും അതിനുശേഷമാണ് മകള്‍ പൂജയെ വെട്ടിയതതെന്നും.  സംഭവ സമയത്ത് നടന്ന മൽപിടിത്തത്തിനിടെയാണ് പലയിടത്തും കുത്തേറ്റതെന്ന് ഇന്ദുലേഖ പോലീസിനോട് പറഞ്ഞു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

കണ്ണൂരിൽ ഒൻപതുവയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി അറസ്റ്റിൽ 

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി കണ്ണൂര്‍ മാതമംഗലത്ത് അറസ്റ്റില്‍. കാഞ്ഞിരതൊടിയില്‍ വി സി കരുണാകരനെയാണ് പോലീസ് പിടികൂടിയത്. ചൈല്‍ഡ് ലൈന്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയായിരുന്നു പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്.  ഇതാദ്യമായല്ല ചൈല്‍ഡ് ലൈനിന്റെ ഇടപെടലില്‍ കുട്ടികള്‍ പീഡനത്തിന് ഇരയായ വിവരം പുറത്ത് വരുന്നത്. നേരത്തെ കൊല്ലം കടയ്ക്കലില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെ ക്ഷേത്ര പൂജാരി പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞത് ചൈല്‍ഡ് ലൈന്‍ ഇടപെടലിലൂടെയായിരുന്നു. കരുനാഗപ്പള്ളി സ്വദേശി മണിലാലാണ് ഇരുചക്രവാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച സ്‌കൂള്‍ കുട്ടിയെ പീഡിപ്പിച്ചത്.

Also Read: മൂർഖൻ പാമ്പ് മുട്ടയിടുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ 

സമാനമായ മറ്റൊരു സംഭവത്തില്‍ സൈക്കിളില്‍ പോകുമ്പോള്‍ മഴ പെയ്തതിനേ തുടര്‍ന്ന് വീട്ടില്‍ കയറിയ അയല്‍വാസിയായ കുട്ടിയെ  പീഡിപ്പിച്ച കേസില്‍ 46 കാരന് ഏഴുവര്‍ഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ആലപ്പുഴ നെടുമുടി പഞ്ചായത്തില്‍ സോണിച്ചന്‍ എന്ന സോണിയെയാണ് കോടതി ശിക്ഷിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News