കണ്ണൂര്‍: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി കണ്ണൂര്‍ മാതമംഗലത്ത് അറസ്റ്റില്‍. കാഞ്ഞിരതൊടിയില്‍ വി സി കരുണാകരനെയാണ് പോലീസ് പിടികൂടിയത്. ചൈല്‍ഡ് ലൈന്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയായിരുന്നു പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. ഇതാദ്യമായല്ല ചൈല്‍ഡ് ലൈനിന്റെ ഇടപെടലില്‍ കുട്ടികള്‍ പീഡനത്തിന് ഇരയായ വിവരം പുറത്ത് വരുന്നത്. നേരത്തെ കൊല്ലം കടയ്ക്കലില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെ ക്ഷേത്ര പൂജാരി പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞത് ചൈല്‍ഡ് ലൈന്‍ ഇടപെടലിലൂടെയായിരുന്നു. കരുനാഗപ്പള്ളി സ്വദേശി മണിലാലാണ് ഇരുചക്രവാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച സ്‌കൂള്‍ കുട്ടിയെ പീഡിപ്പിച്ചത്.
Also Read: തൃശൂരിൽ റാഗിങ്ങിന്റെ പേരിൽ ക്രൂര മർദ്ദനം; നട്ടെല്ലിന് പരിക്കേറ്റ വിദ്യാർത്ഥി കിടപ്പിലായി
സമാനമായ മറ്റൊരു സംഭവത്തില്‍ സൈക്കിളില്‍ പോകുമ്പോള്‍ മഴ പെയ്തതിനേ തുടര്‍ന്ന് വീട്ടില്‍ കയറിയ അയല്‍വാസിയായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ 46 കാരന് ഏഴുവര്‍ഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ആലപ്പുഴ നെടുമുടി പഞ്ചായത്തില്‍ സോണിച്ചന്‍ എന്ന സോണിയെയാണ് കോടതി ശിക്ഷിച്ചത്.
മദൃ ലഹരിയിൽ നഗരത്തിൽ അഴിഞ്ഞാടിയ ക്രിമിനലുകൾ പിടിയിൽ
കോഴിക്കോട്: മദൃ ലഹരിയിൽ കോഴിക്കോട് നഗരത്തിൽ അഴിഞ്ഞാടിയ ക്രിമിനലുകൾ അറസ്റ്റിൽ. സെപ്തംബർ 26 ന് കോഴിക്കോട് മാവൂർറോഡിൽ വച്ച് മദ്യലഹരിയിൽ യാത്രക്കാരോടും കച്ചവടക്കാരോടും അപമര്യാദയായി പെരുമാറുകയും വടികളും, ബിയർ കുപ്പികളും കയ്യിലേന്തി നഗരത്തിൽ ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത മൂന്നുപേരായിരുന്നു അറസ്റ്റിലായത്. മാവൂർറോഡിൽ വെച്ച് വടികളും ,ബിയർ കുപ്പികളും കയ്യിലേന്തി നഗരത്തിൽ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ച് ബൈക്ക് യാത്രക്കാരനായ ദിപിൻ എടക്കൽ താഴ പുതിയാപ്പ എന്നയാളെ ബൈക്ക് ഓടിച്ച് പോകുമ്പോൾ പിറകിൽ നിന്നും ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും. സംഭവത്തിൽ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു.
സംഭവത്തെ കുറിച്ച് നിരവധി CCTV ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിയാൻ സാധിച്ചത്. ഇതിലെ പ്രധാന പ്രതിയായ കുന്ദമംഗലം അരുണോളി ചാലിൽ രഞ്ജിത്തിനെ പോലീസ് തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ പ്രതി കണ്ണൂർ ജില്ലയിലെ ഇരട്ടിക്കടുത്തുള്ള പഴശ്ശി ഡാമിൻ്റെ സമീപ പ്രദേശങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. പ്രതിയെ നടക്കാവ് ഇൻസ്പെക്ടർ ജിജീഷി Pk യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂട്ടുപ്രതികളായ അക്ഷയ്, ഹരികൃഷ്ണൻ എന്നിവരേയും അവർ അന്ന് ചെയോഗിച്ച ഹോണ്ട X Pulz വാഹനവും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...