കുന്നംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ പ്രതിക്ക് രണ്ട് കേസുകളിലായി 30 വര്‍ഷത്തെ കഠിനതടവും ഒരുലക്ഷം രൂപ പിഴയും. വാടാനപ്പള്ളി ബീച്ചിലെ വടക്കന്‍ വീട്ടില്‍ രഞ്ജിത്തിനെയാണ് കുന്നംകുളം അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തത്.
Also Read: കെഎസ്ആര്‍ടിസി ബസിൽ വീണ്ടും ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി അറസ്റ്റിൽ
കേസിനാസ്പദമായ സംഭവം നടന്നത് 2016 ഏപ്രില്‍ 14 നാണ്. അന്നേ ദിവസം ഇയാൾ പെൺകുട്ടിയെ വീട്ടില്‍നിന്നും ഇറക്കിക്കൊണ്ടുപോകുകയും ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുമാണ് ആദ്യ കേസ്. പെണ്‍കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാര്‍ വാടാനപ്പള്ളി പോലീസില്‍ പരാതി നല്‍കുകയും പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും ഗുരുവായൂര്‍ കോട്ടപ്പടിയില്‍ നിന്നും കണ്ടെത്തുകയുമായിരുന്നു.
Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!
ഇതിന് ശേഷം വീട്ടുകാർ ഇയാളുടെ കണ്ണ് പെൺകുട്ടിയിൽ പെടാതിരിക്കാൻ പെണ്‍കുട്ടിയെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. അവിടെയും രഞ്ജിത്ത് എത്തുകയും ഏപ്രില്‍ 24 ന് പെണ്‍കുട്ടിയെ അവിടെനിന്നും നിര്‍ബന്ധിച്ച് ഇറക്കിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നതാണ് രണ്ടാമത്തെ കേസ്. ഈ രണ്ടു കേസുകളിലുമായിട്ടാണ് കോടതി രഞ്ജിത്തിന് 30 വര്‍ഷത്തെ കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
കോഴിക്കോട് 54 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
കോഴിക്കോട് : കോഴിക്കോട്ട് പന്തീരാങ്കാവിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. അൻവർ സാലിഹ് ചേളനൂർ സ്വദേശി സഗേഷ് എന്നിവരെയാണ് ലഹരിമരുന്നുമായി പോലീസ് പിടികൂടിയത് . ഇവർ ഈ മാരക ലഹരിമരുന്ന് മലപ്പുറത്തുനിന്നും വിൽപനയ്ക്കായിട്ടാണ് കൊണ്ടുവന്നത്. ആന്റി നാർകോട്ടിക് സെൽ അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസാണ് ഇരുവരേയും പിടികൂടിയത്. ഇവരെ പരിശോധിച്ചതിൽ നിന്നും 54 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം തുടർച്ചയായ മൂന്ന് ദിവസങ്ങളായി നടത്തിയ പരിശോധനകളിൽ അരക്കിലോ എംഡിഎംഎയാണ് പോലീസ് പിടികൂടിയിരിക്കുന്നത്.
കഴിഞ്ഞദിവസം കോഴിക്കോട് നഗരത്തിൽ 400 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ ആന്റി നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തിരുന്നു. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്കെത്തിച്ച ലഹരിമരുന്നാണ് പോലീസ് പിടികൂടിയത്. കേസിൽ നൗഫൽ, ജംഷീദ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...