UP Crime : UP യിൽ പ്രണിയച്ചതിന് അച്ഛൻ മകളെ തല അറുത്ത് കൊന്നു, കൊലപാതകത്തിന് ശേഷം 17 വയസുകാരിയുടെ തലയുമായി അച്ഛൻ ​ഗ്രാമത്തിലുടെ നടന്നു

പൊലീസെത്തി അന്വേഷിച്ചപ്പോഴാണ് പ്രതിയായ അച്ഛൻ സർവേഷ് കുമാർ തന്റെ മകളുടെ തലയാണ് കൈയ്യിൽ കരുതിയിരിക്കുന്നതെന്ന് അറിഞ്ഞത്. തന്റെ മകൾ ഒരാളുമായി പ്രണയത്തിലാണെന്നും അത് തനിക്ക് ഇഷ്ട്ടപ്പെട്ടില്ലെന്നും അതുകൊണ്ട് മൂർച്ഛയുള്ള ഒരു ആയുധം ഉപയോ​ഗിച്ച് തല അറുത്ത് കൊല്ലുകയായിരുന്നു പ്രതി

Written by - Zee Malayalam News Desk | Last Updated : Mar 4, 2021, 04:14 PM IST
  • UP യിലെ Hardoi ജില്ലയിലാണ് സംഭവം.
  • പൊലീസെത്തി അന്വേഷിച്ചപ്പോഴാണ് പ്രതിയായ അച്ഛൻ സർവേഷ് കുമാർ തന്റെ മകളുടെ തലയാണ് കൈയ്യിൽ കരുതിയിരിക്കുന്നതെന്ന് അറിഞ്ഞത്.
  • തന്റെ മകൾ ഒരാളുമായി പ്രണയത്തിലാണെന്നും അത് തനിക്ക് ഇഷ്ട്ടപ്പെട്ടില്ലെന്നും അതുകൊണ്ട് മൂർച്ഛയുള്ള ഒരു ആയുധം ഉപയോ​ഗിച്ച് തല അറുത്ത് കൊല്ലുകയായിരുന്നു പ്രതി
  • വീട്ടിൽ ആരുമില്ലാത്തപ്പോൾ വീടിന്റെ വാതിൽ പൂട്ടി കൃത്യം ചെയ്യുകയായിരുന്നു എന്ന് പ്രതി
UP Crime : UP യിൽ പ്രണിയച്ചതിന് അച്ഛൻ മകളെ തല അറുത്ത് കൊന്നു, കൊലപാതകത്തിന് ശേഷം 17 വയസുകാരിയുടെ തലയുമായി അച്ഛൻ ​ഗ്രാമത്തിലുടെ നടന്നു

Lucknow : Uttar Pradesh ൽ മകളുടെ പ്രണയം കണ്ടെത്തിയതിനെ തുടർന്ന് അച്ഛൻ 17കാരിയുടെ തല അറുത്ത് കൊന്നു. UP യിലെ Hardoi ജില്ലയിലാണ് സംഭവം. മകളുടെ കൊലപ്പെടുത്തിയതിന് ശേഷം ആ തലയുമായി അച്ഛൻ ​ഗ്രാമത്തിലുടെ നടക്കുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി അന്വേഷിച്ചപ്പോഴാണ് പ്രതിയായ അച്ഛൻ സർവേഷ് കുമാർ തന്റെ മകളുടെ തലയാണ് കൈയ്യിൽ കരുതിയിരിക്കുന്നതെന്ന് അറിഞ്ഞത്.

ലഖ്നൗവിൽ നിന്ന് 200 കിലോമീറ്റർ അകലെ പാണ്ഡേത്ര എന്ന ​ഗ്രാമത്തിൽ ഒരു തല കൈയ്യിൽ പിടിച്ചുകൊണ്ട് റോഡിലൂടെ നടന്ന് പോകുന്ന വിവരം ലഭിച്ചെന്നും പൊലീസെത്തി കാര്യം ചോദിച്ചപ്പോൾ കൈയ്യിലുള്ള തന്റെ മകളുടെ തലയാണെന്ന് യാതൊരു ഭാവ വ്യത്യാസമില്ലാതെ പ്രതി അറിയിക്കുകയായിരുന്നു. 

ALSO READ : Crime News: മൂത്തമകളെ ചികിത്സിക്കാന്‍ ഇളയ മകളെ വിറ്റ് മാതാപിതാക്കള്‍

സംഭവ സ്ഥലത്തെത്തിയ പൊലീസ് സർവേഷ് പെൺക്കുട്ടിയുടെ തലയുമായി റോഡിലുടെ നടന്ന് പോകുന്ന വീഡിയോ ചിത്രീകരിക്കുകയും   ചെയ്തു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ തന്റെ മകൾ ഒരാളുമായി പ്രണയത്തിലാണെന്നും അത് തനിക്ക് ഇഷ്ട്ടപ്പെട്ടില്ലെന്നും അതുകൊണ്ട് മൂർച്ഛയുള്ള ഒരു ആയുധം ഉപയോ​ഗിച്ച് തല അറുത്ത് കൊല്ലുകയായിരുന്നുയെന്ന് പൊലീസ് ചിത്രീകരിച്ച വീഡിയോയിൽ പ്രതി സമ്മതിക്കുകയും ചെയ്തു.

ALSO READ : Hyderabad ൽ പ്രണയഭ്യർഥന നിരസച്ചിതിനെ Software Engineer റെ Flat ൽ കയറി കുത്തി

താനാണ് കൊലപാതകം ചെയ്തതെന്നും വീട്ടിൽ ആരുമില്ലാത്തപ്പോൾ വീടിന്റെ വാതിൽ പൂട്ടി കൃത്യം ചെയ്യുകയായിരുന്നു എന്ന് പ്രതി വീഡിയോയിൽ പറയുന്നുണ്ട്. തുട‌ർന്ന് പൊലീസ് സർവേഷിന്റെ കൈയ്യിലുള്ള തല താഴെയിടനും അവിടെ ഇരിക്കാനും ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പൊലീസ് സർവേഷിനെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News