Crime News: തൃശൂരിൽ തൊഴിലുടമയെ ഇതര സംസ്ഥാന തൊഴിലാളി വെട്ടി പരിക്കേൽപ്പിച്ചു

Crime News: സംഭവത്തിന് ശേഷം വാൾ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ട മുനിച്ചാമിയെ ചെറുതുരുത്തി പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ സമീപത്ത് നിന്ന് തന്നെ പിന്നീട് കണ്ടെത്തുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 26, 2023, 06:29 AM IST
  • തൊഴിലുടമയെ ഇതര സംസ്ഥാന തൊഴിലാളി വെട്ടി പരിക്കേൽപ്പിച്ചു
  • പ്രതിയായ തമിഴ്നാട് സ്വദേശി മുനിച്ചാമി അറസ്റ്റിലായിട്ടുണ്ട്
  • വെട്ടേറ്റത് വരവൂർ ചെമ്പത്ത് പറമ്പിൽ വിജയനാണ്
Crime News: തൃശൂരിൽ തൊഴിലുടമയെ ഇതര സംസ്ഥാന തൊഴിലാളി വെട്ടി പരിക്കേൽപ്പിച്ചു

തൃശൂര്‍: വരവൂരിൽ തൊഴിലുടമയെ ഇതര സംസ്ഥാന തൊഴിലാളി വെട്ടി പരിക്കേൽപ്പിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ പ്രതിയായ തമിഴ്നാട് സ്വദേശി മുനിച്ചാമി അറസ്റ്റിലായിട്ടുണ്ട്. വെട്ടേറ്റത് വരവൂർ ചെമ്പത്ത് പറമ്പിൽ വിജയനാണ്.  സംഭവം നടന്നത് ഇന്നലെ രാവിലെ പാലയ്ക്കൽ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു. തേപ്പ് പണിക്കാരനായ വിജയൻ ബസ് കാത്ത് നിൽക്കുമ്പോഴായിരുന്നു ആക്രമണം.  വാൾകൊണ്ടുള്ള വെട്ടിൽ വിജയൻറെ താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്.

Also Read: Crime News: ഗോവയിൽ വിനോദ സഞ്ചാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

സംഭവത്തിന് ശേഷം വാൾ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ട മുനിച്ചാമിയെ ചെറുതുരുത്തി പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ സമീപത്ത് നിന്ന് തന്നെ പിന്നീട് കണ്ടെത്തുകയായിരുന്നു. ഇയാൾ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. മുനിച്ചാമി വിജയനൊപ്പം ജോലി ചെയ്തിരുന്ന ആളാണ്. വിജയനുമായുണ്ടായ തർക്കത്തെ തുടർന്ന് വെട്ടിക്കൊല്ലാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് റിപ്പോർട്ട്.

Also Read: Shani Dev Favourite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ശനി ദേവൻ ഒരിക്കലും കൈവിടില്ല!

ഇതിനിടയിൽ കഴിഞ്ഞ മാസം ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം പോത്ത്കല്ല് സ്വദേശി നൗഫലിനായിരുന്നു പരിക്കേറ്റത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News