Kozhikode Merchant Murder: കോഴിക്കോട് വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ; മുഖത്ത് പാടുകൾ, സ്വർണ്ണവും പണവും നഷ്ടമായി

Merchant Murder: ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്.  മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.  

Written by - Zee Malayalam News Desk | Last Updated : Dec 25, 2022, 10:58 AM IST
  • വടകരയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • പുതിയാപ്പ സ്വദേശിയായ രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
  • സംഭവം നടന്നത് ഇന്നലെ രാത്രി 12 മണിയോടെയാണ്
Kozhikode Merchant Murder: കോഴിക്കോട് വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ; മുഖത്ത് പാടുകൾ, സ്വർണ്ണവും പണവും നഷ്ടമായി

കോഴിക്കോട്: Kozhikode Merchant Murder: വടകരയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയാതായി റിപ്പോർട്ട്. മാര്‍ക്കറ്റ് റോഡില്‍ പലവ്യഞ്ജന കട നടത്തുന്ന പുതിയാപ്പ സ്വദേശിയായ രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇയാൾക്ക് 62 വയസുണ്ട്.  സംഭവം നടന്നത് ഇന്നലെ രാത്രി 12 മണിയോടെയാണ്.  മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.  

Also Read: Mob Lynching: മതപരിവർത്തന ആരോപണം; ഉത്തരാഖണ്ഡിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ആക്രമണം

പതിവ് സമയം കഴിഞ്ഞിട്ടും രാജന്‍ വീട്ടിലെത്താത്തതിനെ തുടർന്ന്  ബന്ധുക്കള്‍ കടയിലെത്തിയപ്പോഴാണ് രാജനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമായിരിക്കാം എന്നാണ് റിപ്പോർട്ട്. രാജന്റെ കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റിട്ടുണ്ട്.  ഇത് മോഷണ ശ്രമത്തിനിടെയുണ്ടായ പിടിവലിയിൽ ഉണ്ടായ പരിക്കായിരിക്കാമെന്നാണ് സൂചന.

Also Read: പുതുവർഷത്തിൽ ഈ 4 രാശിക്കാർ മിന്നി തിളങ്ങും, ലഭിക്കും വൻ ധനലാഭം!

കൂടാതെ ഇയാളുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്‍ സ്വര്‍ണ ചെയിനും, മോതിരവും നഷ്ടമായിട്ടുണ്ട് ഒപ്പം കടയിലുണ്ടായിരുന്ന പണവും മോട്ടോര്‍ ബൈക്കും നഷ്ടപ്പെട്ടിട്ടുണ്ട്.  ഒഴിഞ്ഞ മദ്യകുപ്പികളും കടയുടെ സമീപത്തുനിന്നും പോലീസ് കണ്ടെടുത്തു.  മൃതദേഹം വടകര ഗവ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി വടകര പോലീസ് പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News